ഐ.പി.എല്‍ കിരീടത്തിന് പുതിയ അവകാശികള്‍; ബെംഗളൂരു-ഗോവ ഫൈനല്‍ ഇന്ന് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, March 17, 2019

ഐ.പി.എല്‍ കിരീടത്തിന് പുതിയ അവകാശികള്‍; ബെംഗളൂരു-ഗോവ ഫൈനല്‍ ഇന്ന്

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഞായറാഴ്ചത്തെ കിരീടപോരാട്ടം കഴിയുമ്പോൾ പിറക്കുന്നത് പുതിയ ചരിത്രമാകും. ലീഗിൽ പുതിയ ചാമ്പ്യൻ ക്ലബ്ബ് വരും. ആക്രമണ ഫുട്ബോളിന്റെ വക്താക്കളായ എഫ്.സി. ഗോവയും ബെംഗളൂരു എഫ്.സി.യുമാണ് കലാശക്കളിയിൽ കൊമ്പുകോർക്കുന്നത്. മുംബൈ ഫുട്ബോൾ അരീനയിൽ രാത്രി 7.30-നാണ് കിക്കോഫ്. ബെംഗളൂരു എഫ്.സി. തുടർച്ചയായ രണ്ടാം തവണ ഫൈനലിൽ കളിക്കുന്ന ബെംഗളൂരു ലീഗിൽ സ്ഥിരത പുലർത്തുന്ന ടീമാണ്. ഗോവയ്ക്കെതിരേ കളിച്ചപ്പോഴുള്ള ചരിത്രവും അവർക്ക് അനുകൂലമാണ്. സെമിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ആദ്യപാദത്തിൽ തോറ്റശേഷം രണ്ടാംപാദത്തിന്റെ അവസാനഘട്ടത്തിൽ ടീം കാണിച്ച പോരാട്ടവീര്യമാണ് അവരുടെ കൈമുതൽ. മുന്നേറ്റനിരതാരങ്ങളായ സുനിൽ ഛേത്രി-മിക്കു-ഉദാന്ത സിങ് എന്നിവരിലാണ് ടീം പ്രതീക്ഷവെക്കുന്നത്. മധ്യനിരയിൽ ദിമാസ് ദെൽഗാഡോയെന്ന വിശ്വസ്തനുണ്ട്. യുവാനനും രാഹുൽ ബെക്കെയും കളിക്കുന്ന പ്രതിരോധവും ശക്തം. പരിശീലകൻ കാൾസ് കൗദ്രാറ്റിന്റെ തന്ത്രങ്ങളും നിർണായകമാകും. എഫ്.സി. ഗോവ ലീഗിൽ ഇതുവരെ 16 ഗോൾ നേടിയ വിദേശ സ്ട്രൈക്കർ ഫെറാൻ കോറോമിനെസിലാണ് ടീം പ്രതീക്ഷ പുലർത്തുന്നത്. അതിശക്തമായ ആക്രമണമാണ് ടീം ഇതുവരെ നടത്തിയത്. സെമിഫൈനലിന്റെ ആദ്യപാദത്തിൽ ശക്തമായ പ്രതിരോധമുള്ള മുംബൈ സിറ്റിയെ അവരുടെ തട്ടകത്തിൽ വലിയ മാർജിനിൽ തോൽപ്പിച്ചതുതന്നെ ഉദാഹരണം. കോറോക്ക് യഥേഷ്ടം പന്തെത്തിക്കാൻ കഴിയുന്ന മധ്യനിരയും ടീമിനുണ്ട്. എഡു ബേഡിയയും ബ്രണ്ടൻ ഫെർണാണ്ടസും ജാക്കിചന്ദ് സിങ്ങും ഭാവനാസമ്പന്നരാണ്. ഡിഫൻസീവ് മിഡ്ഫീൽഡിൽ അഹമ്മദ് ജൗഹുവും കരുത്തൻ. ഇന്ത്യൻ സാഹചര്യം പരിശീലകൻ സെർജി ലോബേറയ്ക്ക് പരിചിതവുമാണ്. Content Highlights:isl final fc goa vs bengaluru fc


from mathrubhumi.latestnews.rssfeed https://ift.tt/2UFWagG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages