കര്‍ഷകരുടെ സുഹൃത്ത് ആര്? മണ്ണിരക്കൊപ്പം യെദ്യൂരപ്പയും കുമാരസ്വാമിയും; ചോദ്യപേപ്പറില്‍ വിവാദം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 28, 2019

കര്‍ഷകരുടെ സുഹൃത്ത് ആര്? മണ്ണിരക്കൊപ്പം യെദ്യൂരപ്പയും കുമാരസ്വാമിയും; ചോദ്യപേപ്പറില്‍ വിവാദം

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ കർണാടകയിൽ സ്വകാര്യ സ്കൂൾ തയ്യാറാക്കിയ ചോദ്യപേപ്പറിനെചൊല്ലി വിവാദം. ബെംഗളൂരു രാജരാജേശ്വരിനഗറിലെ മൗണ്ട് കാർമൽ സ്കൂളിൽ എട്ടാംക്ലാസ് പരീക്ഷയ്ക്ക് തയ്യാറാക്കിയ ചോദ്യപേപ്പറിനെചൊല്ലിയാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. കർഷകരുടെ കൂട്ടുകാരൻ ആരാണെന്ന ചോദ്യത്തിന് നൽകിയ വിവിധ ഉത്തരങ്ങളാണ് വിവാദത്തിന് കാരണമായത്. ചോദ്യത്തിനൊപ്പം നൽകിയ ഉത്തരങ്ങളിൽ മണ്ണിരക്കൊപ്പം കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പേരും, മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ പേരും നൽകിയിരുന്നു. ഈ ഓപ്ഷനുകളിൽനിന്ന് ശരിയായ ഉത്തരം എഴുതാനായിരുന്നു നിർദേശം. എന്നാൽ പരീക്ഷ കഴിഞ്ഞ് മണിക്കൂറുകൾക്കം ചോദ്യപേപ്പർ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി. ചോദ്യത്തിലെ ഓപ്ഷനുകൾ കണ്ട് വിദ്യാർഥികളും മാതാപിതാക്കളും അമ്പരന്നെങ്കിലും ഭൂരിഭാഗംപേരും മണ്ണിര എന്നാണ് ഉത്തരമെഴുതിയതെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ സംഭവം വിവാദമായതോടെ ചോദ്യപേപ്പർ തയ്യാറാക്കിയ സ്റ്റാഫ് അംഗത്തെ ജോലിയിൽനിന്ന് പുറത്താക്കിയെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. തങ്ങൾ യാതൊരു രാഷ്ട്രീയപാർട്ടിയെയും പിന്തുണക്കുന്നവരല്ലെന്നും സ്കൂൾ മാനേജ്മെന്റ് വ്യക്തമാക്കി. 8th std question paper (Carmel School, R R Nagar, Bangalore) has one social question. Who is farmers friend? Answers: 1) Kumaraswamy 2) Earthworm 3) Yeddyurappa pic.twitter.com/DNOHduQA5V — Narayana Prasad (@NprasadIndia) March 27, 2019 Content Highlights:who is farmers friend? yedyurappa or kumaraswamy, controversy on bengaluru school question paper


from mathrubhumi.latestnews.rssfeed https://ift.tt/2HThzzm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages