രാഹുല്‍ ഗാന്ധി 'വെറും കുട്ടി'യാണെന്ന് മമതാ ബാനര്‍ജി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 28, 2019

രാഹുല്‍ ഗാന്ധി 'വെറും കുട്ടി'യാണെന്ന് മമതാ ബാനര്‍ജി

കൊൽക്കത്ത: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ വിമർശനങ്ങൾക്ക് പ്രതികരണവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രാഹുൽഗാന്ധി വെറുമൊരു കുട്ടിയാണെന്നും അദ്ദേഹത്തിന്റെ ആരോപണങ്ങളിൽ അഭിപ്രായം പറയാൻ തനിക്ക്താത്പര്യമില്ലെന്നുമായിരുന്നു മമതാ ബാനർജിയുടെ പ്രതികരണം. അതേസമയം, കോൺഗ്രസിന്റെ മിനിമം വേതനം ഉറപ്പുവരുത്തുന്ന പദ്ധതിയെക്കുറിച്ച് മമതാ ബാനർജി പ്രതികരിച്ചില്ല. ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കംകുറിച്ചുള്ള കോൺഗ്രസ് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് രാഹുൽഗാന്ധി മമതാ ബാനർജിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും അവരുടെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നായിരുന്നു രാഹുൽഗാന്ധിയുടെ വിമർശനം. മമതാ സർക്കാരിന് കീഴിൽ ബംഗാളിൽ ഒരുമാറ്റവും സംഭവച്ചിട്ടില്ലെന്നും വികസനങ്ങൾ ഉണ്ടായിട്ടില്ലെന്നും രാഹുൽഗാന്ധി തിരഞ്ഞെടുപ്പ് റാലിയിൽ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾക്കുള്ള പ്രതികരണം തേടിയപ്പോഴാണ് രാഹുൽഗാന്ധി അദ്ദേഹത്തിന് ഇഷ്ടമുള്ളത് പറയട്ടെയെന്നും അദ്ദേഹം വെറും കുട്ടിയാണെന്നും മമതാ ബാനർജി പറഞ്ഞത്. Content Highlights:he is just a kid- mamata banarjee says about rahul gandhi


from mathrubhumi.latestnews.rssfeed https://ift.tt/2HTe5gg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages