ബാലാകോട്ടിലെ മരണസംഖ്യ: സർക്കാരിൽ വിരുദ്ധശബ്ദം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 6, 2019

ബാലാകോട്ടിലെ മരണസംഖ്യ: സർക്കാരിൽ വിരുദ്ധശബ്ദം

പാകിസ്താനിലെ ബാലാകോട്ടിൽ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കണക്കിൽ അവ്യക്തത തുടരുന്നു. ചൊവ്വാഴ്ച ഇതുസംബന്ധിച്ച വിരുദ്ധാഭിപ്രായങ്ങളുമായി പ്രതിരോധമന്ത്രി നിർമലാ സീതാരാമനും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും രംഗത്തെത്തി. വിദേശകാര്യ സെക്രട്ടറി ആദ്യദിവസം പത്രസമ്മേളനത്തിൽ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. കണക്ക് പുറത്തുവിടില്ലെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വ്യോമസേന കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാറില്ലെന്നും അതു വെളിപ്പെടുത്തേണ്ടത് സർക്കാരാണെന്നും വ്യോമസേനാ മേധാവി ബി.എസ്. ധനോവ കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന്റെ വിശദീകരണമെന്നനിലയിലാണ് സർക്കാർ കണക്കുനൽകില്ലെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കിയത്. എന്നാൽ, കണക്ക് ഇന്നോ നാളെയോ പുറത്തുവരുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അസമിൽ നടന്ന പൊതുയോഗത്തിൽ വ്യക്തമാക്കി. അസമിലെ പ്രസംഗത്തിൽ 300 പേർ മരിച്ചുവെന്ന സൂചനയാണ് ആഭ്യന്തരമന്ത്രി നൽകിയത്. സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയിലെ അംഗങ്ങളായ രണ്ടു മുതിന്ന മന്ത്രിമാരാണ് വ്യത്യസ്താഭിപ്രായം പ്രകടിപ്പിച്ചത്. “വ്യോമാക്രമണ സമയത്ത് ബാലാകോട്ടിൽ 300 മൊബൈൽ ഫോണുകൾ പ്രവർത്തിച്ചിരുന്നതായി ദേശീയ സാങ്കേതിക ഗവേഷണസ്ഥാപനം (എൻ.ടി.ആർ.ഒ.) അറിയിച്ചിട്ടുണ്ട്. മരങ്ങളാണോ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത്. ആധികാരിക സ്ഥാപനമായ എൻ.ടി.ആർ.ഒ.യെ പ്രതിപക്ഷം വിശ്വസിക്കുന്നില്ലേ? -ധുബ്രിയിൽ നടന്ന പൊതുയോഗത്തിൽ രാജ്നാഥ് സിങ് ചോദിച്ചു. ബാലാകോട്ടിൽ 35 പേർ മരിച്ചതായി സൂചനയുണ്ടെന്നാണ് പേരുവെളിപ്പെടുത്താതെ ഔദ്യോഗികവൃത്തങ്ങൾ ആദ്യം അറിയിച്ചത്. എന്നാൽ, ആളില്ലാത്ത സ്ഥലത്തെ പൈൻ മരങ്ങളിലാണ് ഇന്ത്യ ബോംബിട്ടതെന്ന് പാകിസ്താൻ അവകാശപ്പെട്ടു. പാശ്ചാത്യമാധ്യമങ്ങളും ഇതിനെ ന്യായീകരിക്കുന്നരീതിയിൽ വാർത്തകൾ പുറത്തുവിട്ടതോടെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ മരണസംഖ്യ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ, 250 പേർ മരിച്ചതായി ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ തിങ്കളാഴ്ച പ്രസംഗിച്ചു. അതേസമയം, സേനയുടെ പ്രവർത്തനങ്ങളുടെ കണക്ക് പുറത്തുവിടേണ്ടത് ബി.ജെ.പി. പ്രസിഡന്റല്ലെന്നും സൈന്യമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ആന്റണി പത്രസമ്മേളനത്തിൽ പറഞ്ഞു. സേനയെ രാഷ്ട്രീയവത്കരിക്കരുതെന്നും സൈന്യത്തെ രാഷ്ട്രീയത്തിൽ കൊണ്ടുവരരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. പ്രതിപക്ഷം പാകിസ്താനിൽ പോയി എണ്ണിനോക്കണം “ചില പ്രതിപക്ഷനേതാക്കൾ എത്ര ഭികരർ കൊല്ലപ്പെട്ടെന്നു പറയണമെന്നാവശ്യപ്പെടുന്നു. അത് ഇന്നോ നാളെയോ പുറത്തുവരും. പാകിസ്താനും അതിന്റെ നേതാക്കൾക്കും എത്രപേർ കൊല്ലപ്പെട്ടുവെന്ന് ഹൃദയംകൊണ്ടറിയാം. എത്രപേർ എന്നാണ് പ്രതിപക്ഷം ചോദിച്ചുകൊണ്ടിരിക്കുന്നത്. വ്യോമസേന ചെന്ന് ഒന്ന്, രണ്ട്, മൂന്ന്... എന്നിങ്ങനെ മൃതദേഹം എണ്ണണമെന്നാണോ പറയുന്നത്. എന്തു തമാശയാണിത്. കണക്ക് കൃത്യമായി അറിയണമെങ്കിൽ പ്രതിപക്ഷത്തെ നേതാക്കൾ പാകിസ്താനിൽ പോയി മൃതദേഹം എണ്ണിനോക്കണം -രാജ്നാഥ് സിങ് പരിഹസിച്ചു. content highlights:balakot attack


from mathrubhumi.latestnews.rssfeed https://ift.tt/2HhvA9I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages