ചൂട് തുടരും; മൂന്നുദിവസം ജാഗ്രത - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 6, 2019

ചൂട് തുടരും; മൂന്നുദിവസം ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂട് ഏതാനും ദിവസങ്ങൾകൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കൂടിയ താപനില 38 ഡിഗ്രിവരെ തുടരും. അടുത്ത മൂന്നുദിവസം ജാഗ്രത പാലിക്കണം. ചൊവ്വാഴ്ച കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാട്ടാണ്-37.4 ഡിഗ്രി. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ചൊവ്വാഴ്ച താപനില ശരാശരിയിൽനിന്ന് രണ്ടുമുതൽ 2.3 ഡിഗ്രിവരെ ഉയർന്നു. ബുധനാഴ്ച എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളുടെ ചില ഭാഗങ്ങളിൽ ചൂട് കൂടാൻ സാധ്യതയുണ്ട്. കോഴിക്കോട്ട് ഈ മാസം ഒന്പതുവരെ താപനില 38 ഡിഗ്രിവരെയാകാം. ആലപ്പുഴ, പുനലൂർ എന്നിവിടങ്ങളിലും സമാനരീതിയിൽ ചൂട് വർധിക്കുമെന്ന് അധികൃതർ പറഞ്ഞു. content highlights:heat wave continues


from mathrubhumi.latestnews.rssfeed https://ift.tt/2EyTcUm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages