സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കഫ് കോർണറുകൾ വരുന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, March 24, 2019

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കഫ് കോർണറുകൾ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ശ്വാസകോശ രോഗികൾക്കും വായുജന്യ രോഗബാധിതർക്കും കഫ് കോർണറുകൾ വരുന്നു. ക്ഷയംപോലുള്ള അസുഖങ്ങൾ മറ്റു രോഗികളിലേക്ക് പകരുന്നുണ്ടെന്ന് വ്യക്തമായതിനാലാണ് സ്വകാര്യ ആശുപത്രികളിലടക്കം പുതിയ സംവിധാനം നിർബന്ധമാക്കുന്നത്. വായുജന്യ രോഗബാധിതരായി എത്തുന്നവർക്ക് പ്രത്യേക പേഷ്യന്റ് ഐ.ഡി. കാർഡ് നൽകും. ഇവർ ആശുപത്രിയിൽ കൂടുതൽ സമയം ചെലവിടുന്നത് ഒഴിവാക്കാൻ ഫാസ്റ്റ്ട്രാക്കിലായിരിക്കും ചികിത്സ. കിടപ്പുരോഗികളാണെങ്കിൽ മറ്റുരോഗികളുമായി കൂടുതൽ സമ്പർക്കംവരാത്ത രീതിയിൽ പ്രത്യേകമേഖല വേർതിരിക്കും. ടി.ബി. എലിമിനേഷൻ കേരള മിഷൻ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിലാണ് പുതിയ സംവിധാനം. ക്ഷയരോഗ ബാധിതരായി സ്വകാര്യ ആശുപത്രിയിൽ എത്തുന്നവർക്കും സൗജന്യചികിത്സ കിട്ടും. ക്ഷയരോഗ നിർണയ പരിശോധനകളും മരുന്നുകളും സ്വകാര്യ ആശുപത്രികളിലും ആരോഗ്യവകുപ്പ് സൗജന്യമായി ലഭ്യമാക്കും. ഇതിനായി 200 സെന്ററുകൾ വിവിധ സ്വകാര്യ ആശുപത്രികളിൽ ആരോഗ്യ വകുപ്പ് ആരംഭിച്ചു. കേരളത്തിൽ ക്ഷയരോഗപ്പകർച്ചയുടെ പ്രധാനകാരണം രോഗബാധിതരുമായുള്ള സമ്പർക്കമാണ്. എച്ച്1 എൻ1 ബാധിതർക്കും കഫ് കോർണറുകളിലൂടെ പ്രത്യേകശ്രദ്ധയും പരിചരണവും നല്കും. രോഗിയിൽനിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ എയർബോൺ ഇൻഫെക്ഷൻ കൺട്രോൾ കിറ്റ് രോഗികൾക്ക് നല്കും. കൂടുതൽ ക്ഷയരോഗികൾ ഇന്ത്യയിൽ ലോകത്തെ നാലിലൊന്ന് ക്ഷയരോഗികൾ ഇന്ത്യയിലാണ്. ഓരോ അഞ്ചുമിനിറ്റിലും രാജ്യത്ത് രണ്ടുപേർവീതം ക്ഷയരോഗംബാധിച്ച് മരിക്കുന്നു. ഓരോ വർഷവും രാജ്യത്ത് 2,20,000 ക്ഷയരോഗ മരണമുണ്ടാകുന്നു. ദിവസം ആറായിരം പേർക്ക് രാജ്യത്ത് രോഗം ബാധിക്കുന്നു. കേരളത്തിൽ 30,000-ത്തോളം ക്ഷയരോഗ ബാധിതരാന്നുള്ളത്. ഓരോ വർഷവും രോഗികളുടെ എണ്ണത്തിൽ നാലുശതമാനത്തോളം കുറവുവരുന്നുണ്ട്. Content Highlight:cough corner in Hospitals, World Tuberculosis Day, World TB Day


from mathrubhumi.latestnews.rssfeed https://ift.tt/2TU0AnY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages