കേരളം വെന്തുരുകുന്നു, മുന്നിൽ വരൾച്ച - e NEWS

IMG_20181117_202856

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, March 24, 2019

demo-image

കേരളം വെന്തുരുകുന്നു, മുന്നിൽ വരൾച്ച

കൊച്ചി: സൂര്യൻ ഭൂമധ്യരേഖയ്ക്ക് മുകളിൽ മാർച്ച് 21-ന് പ്രവേശിച്ചുകഴിഞ്ഞു. വിഷുവോടെ ഇത് കേരളത്തിന്റെ നേരെ മുകളിലെത്തും. അതിനാൽ വരുംദിവസങ്ങളിൽ സംസ്ഥാനത്ത് അനുഭവപ്പെടുക വലിയ താപനിലയെന്നാണ് കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണം. പാലക്കാട് താപനില 40 ഡിഗ്രി സെൽഷ്യസിലെത്തി, മറ്റിടങ്ങളിലും താപനില കുതിച്ചുയരുകയാണ്. കൂടെ എൽനിനോ പ്രതിഭാസത്തിനുള്ള സാധ്യത 70 ശതമാനമായി ഉയർന്നതും കേരളത്തെ വരൾച്ചയിലേക്കാണ് കൊണ്ടുപോകുന്നത്. 25, 26 തീയതികളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ മൂന്നുമുതൽ നാലുവരെ ഡിഗ്രി സെൽഷ്യസും തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ രണ്ടുമുതൽ മൂന്നുവരെ ഡിഗ്രി താപനില കൂടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പെത്തിയിട്ടുണ്ട്. ഇങ്ങിനെയാണെങ്കിൽ പലയിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിലെത്തും. ഇത് കേരളത്തിൽ ഉഷ്ണതരംഗത്തിലെത്തിക്കും. രണ്ടിലധികം പ്രദേശങ്ങളിൽ 40 ഡിഗ്രിയിലേറെ താപനില റിപ്പോർട്ട് ചെയ്യുകയും അത് രണ്ടിലേറെ ദിവസം തുടരുകയും ചെയ്യുന്ന പ്രതിഭാസമാണ് ഉഷ്ണതരംഗം. കാറ്റ് മുകളിലേക്കാണെങ്കിൽ അന്തരീക്ഷം പൊതുവേ തണുക്കാറുണ്ട്. എന്നാൽ നിലവിൽ കാറ്റ് താഴേക്കായത് ചൂടുവർധിക്കാൻ കാരണമാകുന്നുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്. മേഘങ്ങൾ പൊതുവേ സംസ്ഥാനത്ത് വളരെ കുറവാണ്. അതിനാൽ സൂര്യനിൽനിന്നുള്ള പ്രകാശം പ്രതിഫലിപ്പിക്കുന്നില്ല. തെളിഞ്ഞ ആകാശത്തിൽ സൂര്യനിൽ പ്രകാശം നേരിട്ടടിക്കുന്നതിനാലാണ് വലിയ ചൂട് അനുഭവപ്പെടുന്നത്. വടക്ക്-കിഴക്ക് ഭാഗത്തുനിന്നാണ് നിലവിൽ കാറ്റ് വീശുന്നത്. തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ താപനില കൂടിയതിനാൽ ചൂടുകാറ്റാണ് കേരളത്തിലേക്കെത്തുന്നത്. പ്രളയത്തിന്റെ ഫലമായി മണ്ണിൽ ലവണങ്ങൾ സംഭരിച്ചിരുന്ന മേൽമണ്ണ് ഒഴുകിപ്പോയതും മണ്ണിന്റെ ഘടന മാറിയതിനാലും തന്നെ ഭൂഗർഭജലത്തിന്റെ സംഭരണവും വേണ്ടപോലെ നടന്നില്ല. കൂടെ അതിമർദം താങ്ങാനാകാതെ ഉറവകൾ പൊട്ടിപോയിട്ടുമുണ്ട്. കൂടെ ചൂട് കൂടിയാകുന്നതോടെ, വേനൽ മഴയെത്തിയില്ലെങ്കിൽ കേരളത്തിൽ പലഭാഗങ്ങളും വരൾച്ചയിലേക്ക് വീഴും. അന്തരീക്ഷ ആർദ്രത കൂടുന്നു താപനില 35 ഡിഗ്രിയാണെങ്കിലും അന്തരീക്ഷ ആർദ്രത 50 ശതമാനത്തിലെത്തായാൽ ശരീരം 42 ഡിഗ്രി ചൂട് താങ്ങേണ്ടി വരും. ആർദ്രത 60 -ൽ എത്തിയാൽ 46 ഡിഗ്രി സെൽഷ്യസും. എന്നാൽ അന്തരീക്ഷ ആർദ്രത ക്രമാതീതമായി താഴുന്നതും ആപത്താണ്. കന്നുകാലികൾ അടക്കം ഇത്തരംസാഹചര്യങ്ങളിൽ ചത്തുവീഴും. കൊച്ചിയിൽ കഴിഞ്ഞ ദിവസങ്ങളിൽ 40 മുതൽ 60 വരെ അന്തരീക്ഷ ആർദ്രതയാണ് റിപ്പോർട്ട് ചെയ്തത്. മറ്റിടങ്ങളിലും സ്ഥിതി വിഭിന്നമല്ല. ന്യൂനമർദം രൂപപ്പെട്ടാൽ പ്രതീക്ഷിക്കുന്ന മഴ ലഭിക്കും ഭൂമധ്യരേഖയ്ക്ക് സമാന്തരമായുള്ള മേഘപടലങ്ങൾ രൂപപ്പെട്ട് ഇവ വടക്ക് കിഴക്കോട്ട് നീങ്ങിയാൽ (മാഡൻ ജൂലിയൻ ഓസിലേഷൻ) കേരളത്തിന്റെ തെക്കൻ പ്രദേശത്ത് വേനൽമഴ ലഭിക്കും. ന്യൂനമർദം രൂപപ്പെട്ടാൽ മാത്രമേ പ്രതീക്ഷിക്കുന്ന വേനൽ മഴ ലഭിക്കൂ. - ഡോ. എം.ജി. മനോജ്, റിസർച്ച് സയന്റിസ്റ്റ്, കുസാറ്റ് റഡാർ കേന്ദ്രം ശനിയാഴ്ചത്തെ താപനില (ഡിഗ്രി സെൽഷ്യസിൽ) തിരുവനന്തപുരം 36.2 പുനലൂർ 37.5 ആലപ്പുഴ 36.6 കോട്ടയം 36.7 കൊച്ചി 34.2 വെള്ളാനിക്കര 37.7 പാലക്കാട് 39.0 കോഴിക്കോട് 35.5 കണ്ണൂർ 35.4. Content Highlights:Kerala drought
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2Jxs9i1
via IFTTT

No comments:

Post a Comment

Post Bottom Ad

Pages