ഐ.സി.സിക്കുള്ള കത്തെഴുതിയത് ഞാനല്ല; കൈകഴുകി അമിതാഭ് ചൗധരി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, March 5, 2019

ഐ.സി.സിക്കുള്ള കത്തെഴുതിയത് ഞാനല്ല; കൈകഴുകി അമിതാഭ് ചൗധരി

മുംബൈ: തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ മത്സരങ്ങളിൽ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ബി.സി.സി.ഐ, ഐ.സി.സിക്ക് അയച്ച കത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞ് ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി. 40 ജവാൻമാരുടെ മരണത്തിന് ഇടയാക്കിയ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ മത്സരങ്ങളിൽ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് പാകിസ്താനെ പേരെടുത്തു പറയാതെ ബി.സി.സി.ഐ കത്തിലൂടെ ഐ.സി.സി.യോട് ആവശ്യപ്പെട്ടത്. എന്നാൽ രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ഒരു രാജ്യത്തെയും വിലക്കാനാവില്ലെന്ന് ഐ.സി.സി ഇതിനു മറുപടി നൽകിയിരുന്നു. ബി.സി.സി.ഐ സി.ഇ.ഒ രാഹുൽ ജോഹ്രി അയച്ച കത്തിൽ പാകിസ്താന്റെ പേര് പരാമർശിച്ചിരുന്നില്ല. ഫെബ്രുവരി 22നാണ് ബി.സി.സി.ഐ ഈ കത്തയച്ചത്. കത്തിൽ പാകിസ്താനെ പേരെടുത്ത് പരാമർശിക്കാതിരുന്നത് അബദ്ധത്തിൽ സംഭവിച്ചതാണോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് താനല്ല ആ കത്ത് എഴുതിയതെന്നായിരുന്നു അമിതാഭ് ചൗധരിയുടെ മറുപടി. ലോകകപ്പിൽ പങ്കെടുക്കുന്ന താരങ്ങളുടെയും ആരാധകരുടെയും സുരക്ഷയ്ക്ക് പ്രാധാന്യം നൽകണമെന്നായിരുന്നു കത്തിലെ പ്രധാന ആവശ്യമെന്നും ചൗധരി കൂട്ടിച്ചേർത്തു. ഐ.സി.സി. ക്രിക്കറ്റിന്റെ കാര്യങ്ങൾ മാത്രം നോക്കാനുള്ള ഒരു സംഘടനയാണ്. റിപ്പോർട്ട് അനുസരിച്ച് ഐ.സി.സിക്ക് ഇതുപോലുള്ള രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാനാവില്ല എന്നാണ് ശശാങ്ക് മനോഹർ ബി.സി.സി.ഐയെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. Content Highlights:icc in constant touch with us says bcci secretary amitabh choudhary


from mathrubhumi.latestnews.rssfeed https://ift.tt/2VAy0UM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages