പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; ബഹിരാകാശത്ത് സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ചൈന - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, March 5, 2019

പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; ബഹിരാകാശത്ത് സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ചൈന

ബെയ്ജിങ്: ബഹിരാകാശത്ത് സൗരോർജ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതിയുമായി ചൈന. ബഹിരാകാശത്ത് വെച്ച് ഊർജോൽപാദനം നടത്തുകയും അത് ഭൂമിയിലേക്ക് കൊണ്ടുവന്ന് ഭൂമിയിലെ നഗരങ്ങളിൽ വെളിച്ചം പകരാനുമാണ് ചൈനയുടെ പദ്ധതി. പ്രായോഗിക തലത്തിൽ ഏറെ വെല്ലുവിളികളുള്ള പദ്ധതിയാണിത്. ആ വെല്ലുവിളികളെ തരണം ചെയ്യാനായാൽ ഊർജോൽപാദന രംഗത്തെ വലിയൊരു വഴിത്തിരിവാകും അത്. വായുമലിനീകരണത്തിനും ആഗോള താപനത്തിനും കാരണമാകുന്ന ഭൂമിയിൽ ഇപ്പോൾ ഉപയോഗിച്ചുവരുന്ന ഊർജ സ്രോതസുകളെ മാറ്റി നിർത്താൻ ഇതുവഴി സാധിക്കും. നിലവിൽ ഉപയോഗിച്ചുവരുന്ന അത്രത്തോളം ഫലപ്രദമല്ലാത്ത പുനരുപയോഗ ഊർജ ഉറവിടങ്ങൾക്ക് പകരമാവാനും ഈ പദ്ധതിയ്ക്ക് സാധിച്ചേക്കും. ബഹിരാകാശത്ത് ഉപയോഗിക്കാനുള്ള സോളാർ പാനൽ നിർമിക്കുന്നത് ഏറെ ചിലവേറിയ കാര്യമാണ്. എന്നാൽ പുനരുപയോഗ ഊർജ നിർമാണത്തിനായി 36,700 കോടി ഡോളർ ചിലവിടാൻ ചൈന തയ്യാറാണ്. 2050 -ഓടെ ഇങ്ങനെ ഒരു സോളാർ പാനൽ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാനാവുമെന്നാണ് ചൈന എയറോസ്പേയ്സ് ആന്റ് ടെക്നോളജി കോർപറേഷന്റെ പ്രതീക്ഷ. ബഹിരാകാശത്ത് സോളാർ പാനൽ വഴി നിർമിക്കുന്ന ഊർജം സൂക്ഷ്മ തരംഗങ്ങൾ (മൈക്രോവേവ്) ആയോ ലേസർ രൂപത്തിലോ ആയിരിക്കും ഭൂമിയിലേക്ക് അയക്കുക. എന്നാൽ ഇത് മനുഷ്യർക്കും, മറ്റ് ജീവജാലങ്ങൾക്കും ഭീഷണിയാകാൻ ഇടയുണ്ടെന്നും ആവശ്യമായ പരിശോധനകൾ നടത്തണമെന്നും ചൈന അക്കാഡമി ഓഫ് സ്പേസ് ടെക്നോളജിയിലെ ഗവേഷകൻ പാങ് ഷിഹാവോ പറയുന്നു. അതേസമയം ബഹിരാകാശത്ത് ഉൽപാദിപ്പിക്കുന്ന ലേസർ ചൈന ആയുധമാക്കുമോ എന്ന ആശങ്ക ചിലർ പ്രകടിപ്പിക്കുന്നുണ്ട്. എങ്കിലും ഒരിക്കലും നിലയ്ക്കാത്ത ഒരു ഊർജ സ്രോതസ് ലഭിക്കുന്നത് ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനം ഉൾപ്പടെയുള്ളവയെ വരുതിയിലാക്കാൻ സഹായിക്കും. Content Highlights:Space power plant in space plan by china


from mathrubhumi.latestnews.rssfeed https://ift.tt/2EAMInV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages