ഇന്ത്യ യു.എസിൽ നിന്ന് 24 അന്തര്‍വാഹിനിവേധ ഹെലികോപ്ടറുകള്‍ വാങ്ങും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, April 3, 2019

ഇന്ത്യ യു.എസിൽ നിന്ന് 24 അന്തര്‍വാഹിനിവേധ ഹെലികോപ്ടറുകള്‍ വാങ്ങും

വാഷിങ്ടൺ: അന്തർവാഹിനികളെ കണ്ടെത്തി തകർക്കാൻ സഹായിക്കുന്ന എം എച്ച് 60-ആർ വിഭാഗത്തിൽപ്പെട്ട 24 ഹെലികോപ്ടറുകൾ ഇന്ത്യക്ക് വിൽക്കാനൊരുങ്ങി അമേരിക്ക. വിൽപനയ്ക്കുള്ള അനുമതി നൽകിയതായി യു എസ് കോൺഗ്രസിനെ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ചൊവ്വാഴ്ച അറിയിച്ചു. 2.6 ബില്യൺ ഡോളറിനാണ് ഇന്ത്യ അമേരിക്കയിൽനിന്ന് ഹെലികോപ്ടറുകൾ വാങ്ങുന്നത്. ഹെലികോപ്ടറുകൾ വാങ്ങാനുള്ള താത്പര്യം 2018ലാണ് ഇന്ത്യ അമേരിക്കയെ അറിയിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ അതിവേഗം പുരോഗമിക്കുകയായിരുന്നു. റോമിയോ എന്നു കൂടി അറിയപ്പെടുന്ന എം എച്ച് 60 ആർ ഹെലികോപ്ടറിന്റെ നിർമാതാക്കൾ ലോക്ക്ഹീഡ് മാർട്ടിനാണ്. അന്തർവാഹിനികളെ തകർക്കുന്നതു കൂടാതെ സമുദ്രത്തിൽ തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾക്കും ഇവ സഹായിക്കും. ഇന്ത്യൻ മഹാസമുദ്രമേഖലയിൽ ചൈനയുടെ സാന്നിധ്യം വർധിക്കുന്ന പശ്ചാത്തലത്തിലാണ് എം എച്ച് 60 ആർ വിഭാഗത്തിൽപ്പെട്ട ഹെലികോപ്ടറുകൾ ഇന്ത്യ വാങ്ങുന്നതെന്നും ശ്രദ്ധേയമാണ്. content highlights:US approves sale of 24 anti submarine Choppers to India


from mathrubhumi.latestnews.rssfeed https://ift.tt/2OJNXFZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages