അവസാന മിനിറ്റുകളില്‍ ബാഴ്‌സ മാജിക്ക്; വിയ്യാറയലിനെതിരേ സമനില - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, April 3, 2019

അവസാന മിനിറ്റുകളില്‍ ബാഴ്‌സ മാജിക്ക്; വിയ്യാറയലിനെതിരേ സമനില

മാഡ്രിഡ്: സ്പാനിഷ് ലീഗിൽ ബുധനാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ ബാഴ്സലോണയ്ക്ക് ആവേശ സമനില. എട്ടു ഗോളുകൾ പിറന്ന മത്സരത്തിൽ അവസാന മിനിറ്റുകളിൽ നേടിയ രണ്ടു ഗോളുകളിലൂടെ വിയ്യാറയലിനെതിരേ ബാഴ്സ സമനില പിടിക്കുകയായിരുന്നു. സൂപ്പർ താരം മെസ്സിയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെ ഇറങ്ങിയിട്ടും മത്സരത്തിന്റെ ആദ്യ 16 മിനിറ്റിൽ തന്നെ ബാഴ്സ രണ്ടു ഗോളിന് മുന്നിലെത്തി. 12-ാം മിനിറ്റിൽ ഫിലിപ്പെ കുടീഞ്ഞ്യോയാണ് ബാഴ്സയ്ക്കായി ആദ്യ ഗോൾ നേടിയത്. മാൽക്കമിന്റെ പാസിൽ നിന്നായിരുന്നു കുടീഞ്ഞ്യോയുടെ ഗോൾ. പിന്നാലെ 16-ാം മിനിറ്റിൽ മാൽക്കം തന്നെ ബാഴ്സയുടെ ലീഡുയർത്തി. വിദാലിന്റെ ക്രോസിൽ നിന്ന് ഹെഡറിലൂടെയായിരുന്നു മാൽക്കമിന്റെ ഗോൾ. താരത്തിന്റെ ആദ്യ ലാ ലിഗ ഗോളായിരുന്നു ഇത്. എന്നാൽ മത്സരം കൈയിലായെന്ന് കരുതിയ ബാഴ്സ ഞെട്ടാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. പതിയെ കളംപിടിച്ച വിയ്യാറയൽ 23-ാം മിനിറ്റിൽ സാമുവൽ ചുക്വുസിയിലൂടെ ആദ്യ ഗോൾ മടക്കി. 50-ാം മിനിറ്റിൽ കാറൽ ടോക്കോ ഇക്കാമ്പിയിലൂടെ അവർ സമനില പിടിക്കുകയും ചെയ്തു. വിയ്യാറയൽ മത്സരത്തിൽ പിടിമുറുക്കിയയതോടെ 61-ാം മിനിറ്റിൽ കുടീഞ്ഞ്യോയെ പിൻവലിച്ച് ബാഴ്സ മെസ്സിയെ കളത്തിലിറക്കി. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ വിസെന്റെ ഇബോറയിലൂടെ വിയ്യാറയൽ ലീഡെടുത്തു. 80-ാം മിനിറ്റിൽ കാർലോസ് ബാക്കയിലൂടെ വിയ്യാറയൽ ലീഡ് രണ്ടാക്കി ഉയർത്തിയതോടെ ബാഴ്സ തോൽവി മുന്നിൽ കണ്ടു. എന്നാൽ 86-ാം മിനിറ്റിലാണ് മത്സരത്തിലെ നിർണായക നിമിഷമുണ്ടായത്. സുവാരസിനെതിരായ ഫൗളിന് വിയ്യാറയൽ ഡിഫൻഡർ ആൽവാരോ ഗോൺസാൽവസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. പിന്നാലെ 90-ാം മിനിറ്റിൽ ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റത്തിനൊടുവിൽ മെസ്സി ബാർസയുടെ മൂന്നാം ഗോൾ നേടി. തുടർന്നും ഉണർന്നു കളിച്ച ബാഴ്സ അധിക സമയത്തിന്റെ മൂന്നാം മിനിറ്റിൽ സുവാരസിന്റെ ഗോളിലൂടെ സമനില പിടിച്ചു. തോൽവിയറിയാതെ ലീഗിൽ 17 മത്സരങ്ങൾ പൂർത്തിയാക്കാനും ഇതോടെ ബാഴ്സയ്ക്കായി. സമനിലയോടെ 0 മത്സരങ്ങളിൽ നിന്ന് 70 പോയന്റുമായി ബാഴ്സ ലീഗിൽ ഒന്നാം സ്ഥാനത്തു തന്നെ തുടരുകയാണ്. രണ്ടാമതുള്ള അത്ലറ്റിക്കോയേക്കാൾ എട്ടു പോയന്റിന്റെ ലീഡ് ബാഴ്സയ്ക്കുണ്ട്. 57 പോയന്റുമായി റയലാണ് മൂന്നാമത്. Content Highlights:Barcelona mount miracle at Villarreal


from mathrubhumi.latestnews.rssfeed https://ift.tt/2OGxfHt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages