മകന്റെ ചവിട്ടേറ്റ് ഇടുപ്പെല്ല് ഗര്‍ഭപാത്രത്തില്‍ തുളച്ചുകയറി 75കാരി മരിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, April 3, 2019

മകന്റെ ചവിട്ടേറ്റ് ഇടുപ്പെല്ല് ഗര്‍ഭപാത്രത്തില്‍ തുളച്ചുകയറി 75കാരി മരിച്ചു

ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് 10-ാം വാർഡ് തൈക്കൽ നിവർത്തിൽ പരേതനായ സുകുമാരന്റെ ഭാര്യ കല്യാണി (75) മരിച്ച സംഭവത്തിൽ, മകൻ സന്തോഷി (45)നെ പട്ടണക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഇടുപ്പെല്ല് ഗർഭപാത്രത്തിൽ തുളച്ചുകയറിയുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രക്ത സ്രാവത്തെ തുടർന്ന് കല്യാണിയെ സന്തോഷ് തന്നെയാണ് രാത്രി ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന കല്യാണിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴി മരിച്ചു. തുടർന്ന് മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംശയം തോന്നിയ പോലീസ് പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം വസ്ത്രങ്ങളിൽ പുരണ്ട രക്തം കഴുകിക്കളഞ്ഞാണ് സന്തോഷ് അമ്മയെ ആശുപത്രിയിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. രക്തം പുരണ്ട വസ്ത്രങ്ങളും മറ്റും വീട്ടിൽനിന്ന് കണ്ടെടുത്തു. വീട്ടിൽ പലഭഗത്തും രക്തക്കറകളുമുണ്ടായിരുന്നു. വിരലടയാള വിദഗ്ധരും മറ്റു സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മർദനം, മാരകമായി മുറിവേൽപ്പിക്കൽ, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് സന്തോഷിന്റെ പേരിൽ ചുമത്തിയിരിക്കുന്നത്. ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. Content Highlight: son brutally killed mother in trivandrum


from mathrubhumi.latestnews.rssfeed https://ift.tt/2FTclSG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages