മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 70 പോയന്റ് നേട്ടത്തോടെ 38838ലും നിഫ്റ്റി 22 പോയന്റ് ഉയർന്ന് 11665ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 533 ഓഹരികൾ നേട്ടത്തിലും 207 ഓഹരികൾ നഷ്ടത്തിലുമാണ്. ടിസിഎസ്, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ലക്ഷ്മി വിലാസ് ബാങ്ക്, ഐടിസി, ഐഒസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇൻഫോസിസ്, ഗെയിൽ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, വാഹനം, ഇൻഫ്ര, എഫ്എംസിജി, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ.
from mathrubhumi.latestnews.rssfeed http://bit.ly/2GotBzC
via
IFTTT
No comments:
Post a Comment