സിഡ്നി: ഏകദിന ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീം റെഡി. പതിഞ്ചംഗ ടീമിനെ തിങ്കളാഴ്ച്ച രാവിലെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് 12 മാസത്തെ വിലക്കിന് ശേഷം ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ടീമിൽ തിരിച്ചെത്തി. അതേസമയം ഫോമിലുള്ള പീറ്റർ ഹാൻഡ്കോമ്പ്, പേസ് ബൗളർ ജോഷ് ഹേസൽവുഡ് എന്നിവർക്ക് സ്ഥാനമില്ല. ആരോൺ ഫിഞ്ചിന്റെ ക്യാപ്റ്റൻസിയിലാണ് ഓസീസ് ടീം ഇംഗ്ലണ്ടിലേക്ക് പറക്കുക. ഓസ്ട്രേലിയക്കായി കഴിഞ്ഞ 13 മത്സരങ്ങളിൽ ഹാൻഡ്സ്കോമ്പ് കളിച്ചിരുന്നു. എന്നാൽ ഹാൻഡ്കോമ്പിനെ മറികടന്ന ഷോൺ മാർഷ് ടീമിൽ ഇടം നേടുകയായിരുന്നു. പരിചയസമ്പത്ത് മുൻനിർത്തിയായിരുന്നു ഈ തീരുമാനം. 35-കാരനായ മാർഷിന്റെ അക്കൗണ്ടിൽ ഏഴു ഏകദിന സെഞ്ചുറിയുണ്ട്. അതിൽ ഒരെണ്ണം കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലാണ് നേടിയത്. പരിക്കാണ് ഹേസൽവുഡിന് വിനയായത്. പരിക്കിൽ നിന്ന് പൂർണമുക്തനായെങ്കിലും ഹേസൽവുഡിനെ ഒഴിവാക്കുകയായിരുന്നു. ആരോൺ ഫിഞ്ച്, ഉസ്മാൻ ഖ്വാജ, ഷോൺ മാർഷ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവരാണ് ബാറ്റിങ് നിരയെ നയിക്കുന്നത്. അലക്സ് ക്യാരിയാണ് വിക്കറ്റ് കീപ്പർ. ഗ്ലെൻ മാക്സ്വെല്ലും മാർക്കസ് സ്റ്റോയിൻസുമാണ് ഓൾറൗണ്ടർമാർ. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ കോൾട്ടർ നൈൽ, ജെ റിച്ചാർഡ്സൺ, നഥാൻ ലിയോൺ, ആദം സാംബ, ജേസൺ ബെഹറൻഡോഫ് എന്നിവരാണ് ബൗളർമാർ. ആദം സാംബയും നഥാൻ ലിയോണുമാണ് സ്പിൻ ബൗളിങ്ങ് നിയന്ത്രിക്കുക. ജൂൺ ഒന്നിന് ബ്രിസ്റ്റളിൽ അഫ്ഗാനിസ്താനെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം. Heres the Aussie squad out to defend their World Cup title! More HERE: https://t.co/hDu02GtIWF #CWC19 pic.twitter.com/iRzjLWNGeZ — cricket.com.au (@cricketcomau) April 15, 2019 Content Highlights: Australia name World Cup squad: Smith, Warner in, Handscomb, Hazlewood out
from mathrubhumi.latestnews.rssfeed http://bit.ly/2Ixbw3S
via
IFTTT
No comments:
Post a Comment