പ്രകാശ് ബാബുവിന് രാത്രി ജയിൽമോചനം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 12, 2019

പ്രകാശ് ബാബുവിന് രാത്രി ജയിൽമോചനം

കൊട്ടാരക്കര: ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായിരുന്ന യുവമോർച്ച സംസ്ഥാനപ്രസിഡന്റും എൻ.ഡി.എ.യുടെ കോഴിക്കോട്ടെ സ്ഥാനാർഥിയുമായ പ്രകാശ് ബാബു വ്യാഴാഴ്ച രാത്രി ജയിൽമോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് രാത്രി ഒമ്പതോടെ പ്രകാശ് ബാബു കൊട്ടാരക്കര സബ് ജയിലിൽനിന്ന് മോചിതനായത്. പതിനഞ്ചുദിവസമായി ജയിലിലായിരുന്നു അദ്ദേഹം. കേസിൽ മറ്റുപ്രതികൾക്ക് മുൻകൂർ ജാമ്യമോ ജാമ്യമോ ലഭിച്ചിട്ടുണ്ടെന്ന ഹർജിക്കാരന്റെ വാദം പരിഗണിച്ചാണിത്. പ്രകാശ് ബാബുവിന് അനവധി ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ടുലക്ഷം രൂപയുടെ സ്വന്തംജാമ്യവും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും നൽകുക, പത്തനംതിട്ട ജില്ലയിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ അനുമതിയോടെയോ മാത്രമേ പ്രവേശിക്കാവൂ, വിദേശത്തുപോകരുത്, പാസ്പോർട്ട് കോടതിയിൽ നൽകുക, തിരഞ്ഞെടുപ്പിനുശേഷം നാലുമാസത്തേക്ക് എല്ലാ രണ്ടും നാലും ശനിയാഴ്ചകളിൽ അന്വേഷണോദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകുക തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകൾ. കോഴിക്കോട് മണ്ഡലത്തിൽ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച എത്തുന്നതിനാൽ രാത്രിതന്നെ സ്ഥാനാർഥി കോഴിക്കോട്ടേക്ക് തിരിച്ചു. കേട്ടുകേൾവിയില്ലാത്തവിധം ഒരേദിവസം രണ്ട് പ്രൊഡക്ഷൻ വാറന്റ് എത്തിച്ച് ജയിൽമോചനം നീട്ടാനുള്ള ശ്രമങ്ങളാണ് ആഭ്യന്തരവകുപ്പ് നടത്തിയതെന്ന് പ്രകാശ് ബാബു പറഞ്ഞു. ഇതുവരെ ഒരു സമൻസ് പോലും നൽകിയിട്ടില്ലാത്ത കേസുകളിൽ നാദാപുരത്ത് കോടതിയിൽ ഹാജരാക്കി. കൂടുതൽദിവസംതന്നെ ജയിലിൽ കിടത്തുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജയിലിനുപുറത്ത് ആരതി ഉഴിഞ്ഞും തിലകം ചാർത്തിയും ബി.ജെ.പി. പ്രവർത്തകരും ശബരിമല കർമസമിതിപ്രവർത്തകരും പ്രകാശ് ബാബുവിനെ സ്വീകരിച്ചു. Content Highlights:NDA Candidate Prakash Babu Released from Kottarakkara Jail


from mathrubhumi.latestnews.rssfeed http://bit.ly/2v1SZoc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages