ഭീകരാക്രമണം: ഇന്ത്യയുടെ മുന്നറിയിപ്പ് ഗൗരവമായിയെടുത്തില്ല-റെനില്‍ വിക്രമസിംഗെ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 22, 2019

ഭീകരാക്രമണം: ഇന്ത്യയുടെ മുന്നറിയിപ്പ് ഗൗരവമായിയെടുത്തില്ല-റെനില്‍ വിക്രമസിംഗെ

കൊളംബോ: ശ്രീലങ്കയിൽ ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ശ്രീലങ്കൻപ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ. എന്നാൽ ആക്രമണം ചെറുക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് നടത്തിയ ആക്രമണങ്ങൾക്ക് ഉത്തരവാദികൾ ശ്രീലങ്ക കേന്ദ്രമാക്കി പ്രവർത്തിക്കുന്നവർ തന്നെയാണെന്നും ഇവർക്ക് രാജ്യത്തിന് പുറമേ നിന്ന് സഹായം ലഭിച്ചിരുന്നോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും വിക്രമസിംഗെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഏപ്രിൽ 22 ന് മുമ്പ് ശ്രീലങ്കയിൽ അക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം ഇന്ത്യ ഏപ്രിൽ നാലിന് തന്നെ കൈമാറിയിരുന്നതായാണ് റിപ്പോർട്ട്.ത്വവീദ് ജമാഅത്ത് എന്ന സംഘടനയിലെസെഹ്റാൻ ഹാസിമും കൂട്ടാളികളും ശ്രീലങ്കയിൽ ചാവേറാക്രമണത്തിന് പദ്ധതിയിടുന്നതായാണ് ഇന്ത്യൻഇന്റലിജന്റ്സ് കണ്ടെത്തിയത്.ഇതിന് മുന്നോടിയായി പാൽമുനയിൽ അക്രമണത്തിന്റെ റിഹേഴ്സൽ നടത്തിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിനുള്ളിൽപള്ളികളും ഇന്ത്യൻ ഹൈക്കമ്മീഷനും ലക്ഷ്യമാക്കിയുള്ള അക്രമണത്തിന് ത്വവീദ് ജമാഅത്ത് പദ്ധതിയിടുന്നതായി ശ്രീലങ്കൻ പോലീസ് ഉന്നത ഉദ്യോഗസ്ഥനായ പുജുത് ജയസുന്ദരയും 10ദിവസങ്ങൾക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. സ്ഫോടനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച 24 പേരെ അറസ്റ്റ് ചെയ്തതായും ഇവരെ കുറിച്ചുള്ള വിവരം ഉടനെ പുറത്തു വിടുമെന്നും വിക്രമസിംഗെ അറിയിച്ചു. സ്ഫോടനപരമ്പരയെക്കുറിച്ചന്വേഷിക്കാൻ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രത്യേക അന്വേഷണ സമിതിയെ നിയമിച്ചു. സുപ്രീംകോടതി ജഡ്ജി ഉൾപ്പെടെയുള്ള ജഡ്ജിമാരടങ്ങുന്ന സമിതിയോട് രണ്ടാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സിരിസേന ആവശ്യപ്പെട്ടിട്ടുണ്ട്. Content Highlights: Despite Indias Warning,Sri Lanka Failed to Take Precautions; PM Admits


from mathrubhumi.latestnews.rssfeed http://bit.ly/2VjEKdf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages