കൊളംബോ വിമാനത്താവളത്തിനു സമീപം കണ്ടെത്തിയ ബോംബ് നിര്‍വീര്യമാക്കി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 22, 2019

കൊളംബോ വിമാനത്താവളത്തിനു സമീപം കണ്ടെത്തിയ ബോംബ് നിര്‍വീര്യമാക്കി

കൊളംബോ: 290പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനപരമ്പരയ്ക്കു പിന്നാലെ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ പ്രധാന വിമാനത്താവളത്തിനു സമീപത്തുനിന്ന് പൈപ്പ് ബോംബ് കണ്ടെത്തി. ഞായറാഴ്ച വൈകിട്ടോടെയാണ് ബോംബ് കണ്ടെത്തിയതെന്നും ശ്രീലങ്കൻ വ്യോമസേന ഇത് നിർവീര്യമാക്കിയെന്നും പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.പ്രധാന ടെർമിനലിലേക്കുള്ള വഴിയിലാണ് ബോംബ് കിടന്നിരുന്നത്. ഈസ്റ്റർദിനത്തിൽ കൊളംബോയിലെ മൂന്നു ക്രിസ്ത്യൻ പള്ളികൾ ഉൾപ്പെടെ എട്ടിടങ്ങളിലുണ്ടായ സ്ഫോടന പരമ്പരയിൽ 290പേർക്കാണ് ജീവൻ നഷ്ടമായത്. അഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഒരു മലയാളി ഉൾപ്പെടെ നാല് ഇന്ത്യക്കാരുണ്ട്. കാസർകോട് സ്വദേശിനിയായ റസീന, ലക്ഷ്മി, നാരായൺ ചന്ദ്രശേഖർ, രമേഷ് എന്നിവരാണ് മരിച്ചത്. ആകെ മുപ്പത്തഞ്ച് വിദേശികൾ കൊല്ലപ്പെട്ടെന്നാണ് വിവരം. കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളി, പടിഞ്ഞാറൻ തീരനഗരമായ നെഗംബോയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളി,കിഴക്കൻ നഗരമായ ബട്ടിക്കലോവയിലെ സെന്റ് മിഖായേൽ ക്രിസ്ത്യൻ പള്ളി, കൊളംബോയിലെ ആഡംഹര ഹോട്ടലുകളായ ഷാൻഗ്രി ലാ, സിനമൺ ഗ്രാൻഡ്, കിങ്സ് ബെറി എന്നിവിടങ്ങളിലും കൊളംബോയിലെ ദേഹിവലെയിലെ പ്രശസ്തമായ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലും തെമെട്ടകോടെ ജില്ലയിലെ ഒരുഗോഡെവട്ടയിലുമാണ് സ്ഫോടനങ്ങളുണ്ടായത്. പ്രാദേശിക സമയം 8.45 ഓടെയായിരുന്നു ആദ്യ സ്ഫോടനങ്ങളുണ്ടായത്. എട്ട് സ്ഫോടനങ്ങളിൽ രണ്ടെണ്ണം നടത്തിയത് ചാവേറുകളാണെന്നാണ് പ്രാഥമിക നിഗമനം. content highlights:Improvised bomb defused near colombo airport, sri lanka bomb blast


from mathrubhumi.latestnews.rssfeed http://bit.ly/2vfoeMC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages