'ദേഷ്യം മുഴുവന്‍ എന്നോടായിരുന്നു; കൊല്ലപ്പെടാതിരുന്നത് ഓടി രക്ഷപ്പെട്ടതുകൊണ്ട് മാത്രം'- അജയഘോഷ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 23, 2019

'ദേഷ്യം മുഴുവന്‍ എന്നോടായിരുന്നു; കൊല്ലപ്പെടാതിരുന്നത് ഓടി രക്ഷപ്പെട്ടതുകൊണ്ട് മാത്രം'- അജയഘോഷ്

കൊച്ചി: മർദനമേറ്റ് വിദ്യാർഥികൾ കാല് പിടിക്കുമ്പോൾ കിളിയുടെയും ഡ്രൈവറുടെ കാല് പിടിക്കെടാ എന്നു പറഞ്ഞ് വീണ്ടും മർദിക്കുകയായിരുന്നു. അവരുടെ ഭാവി നശിപ്പിക്കുന്ന രീതിയിലുള്ള ഇടിയാണ് ഇടിച്ചത്. ഞാൻ കുതറി ഓടിയതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ഇല്ലെങ്കിൽ എന്നെ കൊന്നുകളഞ്ഞേനെ. പോലീസിനെ വിളിച്ചതിനാൽ ഏറ്റവും കൂടുതൽ വൈരാഗ്യം എന്നോടായിരുന്നു.- കല്ലടബസിൽ മർദനത്തിനിരയായ അജയഘോഷ് പറയുന്നു ജന്മദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാനായാണ് അജയഘോഷ് കഴിഞ്ഞ ദിവസം തൃശൂരേക്ക് ടിക്കറ്റെടുത്ത് സുരേഷ് കല്ലട ബസിൽ കയറിയത്. എന്നാൽ, ബസിൽ അയാളെ കാത്തിരുന്നത് സ്വപ്നത്തിൽ പോലും നിനക്കാത്ത ഭീകരാനുഭവങ്ങളും. തനിക്കേറ്റ ക്ഷതങ്ങളേക്കാളുപരി, തന്നെ രക്ഷിക്കാൻ തുനിഞ്ഞ രണ്ടു വിദ്യാർഥികൾക്ക് നേരിടേണ്ടിവന്ന ക്രൂരമർദനത്തെ കുറിച്ചായിരുന്നു അയാൾക്ക് കൂടുതൽ പറയാനുണ്ടായിരുന്നത്. അതിനാൽതന്നെ പരാതിയുമായി ഏതറ്റം വരെ പോകാനും താൻ തയ്യാറാണെന്ന് അജയഘോഷ് പറയുന്നു. തിരുവനന്തപുരത്തുനിന്ന് രാത്രി പത്തുമണിയ്ക്കാണ് അജയഘോഷ് ബസിൽ കയറിയത്. പിന്നീട്, രാത്രി ഒരു മണിയ്ക്ക് എഴുന്നേറ്റുനോക്കുമ്പോഴാണ് ബസ് അര മണിക്കൂറായി ബ്രേക്ക് ഡൗൺ ആണെന്നും തിരുവനന്തപുരത്തുനിന്ന് മെക്കാനിക്കെത്തിയാലേ പോകാനാകൂ എന്നാണ് സ്ഥലത്തുള്ള താൽക്കാലിക ജീവനക്കാരൻ പറയുന്നതെന്നും മനസ്സിലായത്. കല്ലടയുടെ വൈറ്റില ഓഫീസിൽ വിളിച്ചപ്പോൾ അസഭ്യമാണ് മറുപടിയായി ലഭിച്ചത്. മെക്കാനിക് വന്നാൽ 2000 രൂപയ്ക്ക് തീരേണ്ട കാര്യം വേറെ ബസിട്ടാൽ 30,000 രൂപ ചെലവ് വരും, നീയൊക്കെ അവിടെ കിടക്ക് എന്നായിരുന്നു പ്രതികരണം. ഇതേത്തുടർന്ന് നെറ്റിൽ നിന്ന് കായംകുളം ഡിവൈഎസ്പിയുടെ നമ്പർ തപ്പിയെടുത്ത് വിളിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഹരിപ്പാട് സിഐ സാബു സെബാസ്റ്റ്യൻ സ്ഥലത്തെത്തുകയായിരുന്നെന്ന് അജയഘോഷ് പറയുന്നു. സിഐ കർശന നിലപാടെടുത്തതോടെ വൈറ്റില ഓഫീസിൽ നിന്നും ബസ് വിട്ടു, അജയഘോഷ് തുടർന്നു. രണ്ട് ജീവനക്കാരുമായി വൈറ്റിലയിൽ നിന്ന് ബസെത്തിയതോടെ ഞങ്ങൾ ആദ്യം സഞ്ചരിച്ച ബസിലുണ്ടായിരുന്ന, അതുവരെ മാറിനിന്നിരുന്ന രണ്ടു സ്റ്റാഫും തിരിച്ചുവന്നു. ആളുകൾ ബസിൽ കയറവേ എന്നെ ചൂണ്ടിക്കാണിച്ച് ഇവനാണ് പോലീസിനെ വിളിച്ചതെന്ന് അവരിലൊരാൾ പറഞ്ഞു. ഇതോടെ രാജ് എന്ന് പേരുള്ള സ്റ്റാഫ് ഫ്ളൈറ്റ് മിസ് പണ്ണിയാൽ നീ എന്ന പണ്ണുമെടാ. പോലീസിനെ കൂപ്പിടുമോ. അതുമാതിരിതാനേ ബസ് എന്ന് ചോദിച്ച് എന്റെ കഴുത്തിന് കുത്തിപ്പിടിച്ചു. ഇതുകണ്ട് എൻജിനീയറിങ് കോളേജിൽ പഠിക്കുന്ന രണ്ടു വിദ്യാർഥികൾ ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. അല്ലാതെ കിളിയെ മാരകമായി മർദിച്ചു എന്നു പറയുന്നത് സത്യമല്ല. മർദ്ദനം നടന്ന സുരേഷ് കല്ലട ബസ് മരട് പോലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ മറ്റൊരു ബസ് വിട്ടതിലെ അധിക ചെലവിനൊപ്പം പോലീസിനെ വിളിച്ചതിലായിരുന്നു കല്ലട ജീവനക്കാർക്ക് കൂടുതൽ വൈരാഗ്യമെന്നും അതവർക്ക് അഭിമാനക്ഷതം പോലെയായിരുന്നെന്നും അജയഘോഷ് പറയുന്നു. ഹരിപ്പാട് നിന്ന് പിന്നീട് മറ്റു പ്രശ്നങ്ങളില്ലാതെ ബസ് പുറപ്പെട്ടെങ്കിലും വൈറ്റില എത്തിയപ്പോൾ സ്ഥിതിമാറി. ബസ് വൈറ്റില വന്നപ്പോൾ ഇവരുടെ കുറച്ച് ഗുണ്ടകൾ കയറി. പോലീസാണെന്ന് പറഞ്ഞ് ഫോണൊക്കെ പിടിച്ചുവാങ്ങിച്ചു. പിന്നാലെ കുറച്ചുപേർ കൂടി കയറിവന്നപ്പോൾ ഇവർ പോലീസല്ലെന്ന് മനസ്സിലായി. പിന്നെ തല്ല് തുടങ്ങി. ആ കുട്ടികളെ ക്രൂരമായി മർദിച്ചു. ഞാൻ ബസിൽ നിന്ന് ഇറങ്ങില്ലെന്ന് പറഞ്ഞപ്പോൾ നാലഞ്ചുപേർ ചേർന്ന് എടുത്ത് പുറത്തിട്ടിട്ട് കല്ലുകൊണ്ട് ഇടിച്ചു. വിദ്യാർഥികൾ ചെറുത്തുനിൽക്കാൻ നോക്കിയപ്പോൾ കൂടുതൽ പേർ അങ്ങോട്ടുപോയി. ഇതോടെ ഞാൻ കുതറിയോടി. ഓടുന്നതിനിടെ ഒരാൾ കല്ലെടുത്ത് എന്റെ തലയ്ക്കെറിഞ്ഞു. ഓടിമാറിയതുകൊണ്ടാണ് ആ കല്ലുകൊണ്ട് ജീവൻ പോകാതിരുന്നത്. ഓടി റോഡ് ക്രോസ് ചെയ്ത ഉടനെ ഒരു ഓട്ടോറിക്ഷ കിട്ടി. ഞാനതിൽ കയറി. ഓട്ടോ ഡ്രൈവർ പോലീസ് സ്റ്റേഷനിലേക്ക് വരില്ലെന്ന് പറഞ്ഞതിനാൽ കുണ്ടന്നൂർ ജങ്ഷനിലിറങ്ങി നടന്ന് മരട് പോലീസ് സ്റ്റേഷനിലെത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ അപ്പോൾ തന്നെ എന്നെയും കൂട്ടി സംഭസ്ഥലത്തെത്തി. എസ്ഐയും അങ്ങോട്ടുവന്നു. കുട്ടികളെ ക്രൂരമായി മർദിക്കുന്നത് ഞാൻ കണ്ടതാണ്. എന്നെക്കൊണ്ട് അവരെ രക്ഷിക്കാൻ പറ്റിയില്ല. അവർ പരിസരത്തുതന്നെ ഉണ്ടാകുമെന്ന് ഞാൻ പോലീസിനോട് പറഞ്ഞു. ഞങ്ങൾ തിരഞ്ഞ് ചെല്ലുമ്പോൾ ഇരുവരും അവശരായിരുന്നു. ഒരാൾ ഇടികൊണ്ട് തളർന്ന് കിടക്കുയായിരുന്നു. പിടിയിലായ പ്രതികൾ ആശുപത്രിയിൽ പോകാനായി പോലീസുകാർ ഞങ്ങൾക്കൊരു ഓട്ടോറിക്ഷ പിടിച്ചുതന്നു. തൃപ്പൂണിത്തുറ ആശുപത്രിയുടെ വാതിൽക്കലെത്തിയപ്പോൾ ഈ ഗുണ്ടകൾ അവിടെയും നിൽക്കുന്നു. അതിനാൽ ഞങ്ങൾക്ക് അഡ്മിറ്റാകാനായില്ല. തൃപ്പൂണിത്തുറ ആശുപത്രിയിൽ പോകാൻ പോലീസുകാർ ഞങ്ങളോട് പറയുന്നത് ഇവരുടെ സംഘത്തിലുണ്ടായിരുന്നവർ കേട്ടതനുസരിച്ചാകണം അവർ മുൻകൂട്ടി അവിടെയെത്തിയത്. കുട്ടികൾ ഇതോടെ ശരിക്കും പേടിച്ചു. ഞങ്ങളെ ബസ് കിട്ടുന്നിടത്ത് വിട്ടാൽ മതിയെന്ന് അവർ പറഞ്ഞു. അവരെ ഞാൻ കലൂർ ജങ്ഷനിൽ കൊണ്ടുവന്ന് വിട്ടു. ഞാനാരു സുഹൃത്തു വഴി മറ്റെറാരു ആശുപത്രിയിലേക്കും പോയി. അജയഘോഷ് വ്യക്തമാക്കി. Content Highlights:They are brutally attacking us Kallada Travel Group Assault Case Victim Ajaya Ghosh,Kallada Travel Group


from mathrubhumi.latestnews.rssfeed http://bit.ly/2vhReDK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages