ഷൂ വിതരണം ചെയ്ത് അമേഠിയിലെ ജനങ്ങളെ അപമാനിച്ചു; സ്മൃതി ഇറാനിക്കെതിരെ പ്രിയങ്ക - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 23, 2019

ഷൂ വിതരണം ചെയ്ത് അമേഠിയിലെ ജനങ്ങളെ അപമാനിച്ചു; സ്മൃതി ഇറാനിക്കെതിരെ പ്രിയങ്ക

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ അമേഠിയിൽ മത്സരിക്കുന്ന സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമർശമുയർത്തിഎ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സ്മൃതി ഇറാനി അമേഠിയിലെത്തി ഷൂ വിതരണം നടത്തിഅവിടുത്തെ ജനങ്ങളെഅപമാനിച്ചുവെന്ന് പ്രിയങ്കആരോപിച്ചു. അമേഠിയിലേയും റായ്ബറേലിയിലേയുംജനങ്ങൾ യാചകരല്ല. ആര് നിങ്ങളെ അപമാനിച്ചാലും അവർക്ക് തിരിച്ചടി നൽകണമെന്നും പ്രിയങ്ക നിർദ്ദേശിച്ചു. അമേഠിയിൽ നടന്ന തിരഞ്ഞെപ്പ് യോഗത്തിനിടെയായിരുന്നു പ്രതികരണം. വീടുകളിലെത്തി സ്മൃതി ഇറാനി ഷൂ വിതരണം ചെയ്യുന്നത് കണ്ടാൽ തോന്നുക അമേഠിയിലെ ആളുകൾ ഷൂ ധരിക്കുന്നവരല്ലെന്നാണ്. രാഹുൽ ഗാന്ധിയെ മോശമാക്കാൻ വേണ്ടിയാണ് അവർ അങ്ങനെ ചെയ്യുന്നതെങ്കിലും യഥാർത്ഥത്തിൽ അപമാനിതരാകുന്നത് അമേഠിയിലെജനങ്ങളാണെന്ന് പ്രിയങ്ക ആരോപിച്ചു. നിങ്ങളാണ് ഞങ്ങളെ നേതാക്കളായി തിരഞ്ഞെടുത്തതെന്ന് ഞങ്ങൾക്കറിയാം. എന്നാൽ അവർ പുറത്തു നിന്ന് വന്ന് ഷൂ വിതരണം ചെയ്ത് നിങ്ങളെ അപമാനിക്കുന്നു. അമേഠിയിലേയും റായ്ബറേലിയിലേയും ജനങ്ങൾ യാചകരല്ലെന്ന് അവരോട് പറയണം.രാഹുൽ ഗാന്ധി ഇവിടെ സന്ദർശിക്കുന്നില്ലെന്ന നുണ പുറത്തുനിന്ന് വരുന്ന ആളുകൾ പറഞ്ഞ് പരത്തുന്നുണ്ട്. എന്നാൽ യഥാർത്ഥ്യം എന്താണെന്ന് നിങ്ങൾക്കറിയാം.അമേഠിയിലെ ജനങ്ങൾ വിഡ്ഡികളല്ല. ബിജെപിക്കാർക്ക് എല്ലാവരേയും വിഡ്ഡികളാക്കിയുള്ള ശീലമാണുള്ളത്. 50 ലക്ഷം തൊഴിലുകൾ ഇല്ലാതാക്കിയിട്ട്തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വീണ്ടും പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വരാണസിയിലെ ഒരു ഗ്രാമം പോലും സന്ദർശിച്ചിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. രാഹുലിനെതിരെ അമേഠിയിൽ ഇത് രണ്ടാം തവയാണ്കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി മത്സരിക്കുന്നത്. കാണാതാകുന്ന എംപി ഈ മണ്ഡലത്തെ അവഗണിക്കുകയാണെന്നു എന്ന വാദത്തിൽ കേന്ദ്രീകരിച്ചാണ് അമേഠിയിൽ ഇത്തവണ സ്മൃതിയുടെ പ്രചാരണം. #WATCH: Priyanka Gandhi Vadra,says,"Ye Smriti Irani ji yahan aai aur unhone joote baante ye kehne ke liye ki inke pas joote bhi nahi hai pehene ke liye. Ye soch rahi hain ki Rahul ji ka apmaan kar rahi hai, ye kar rahi hain Amethi ki janta ka apmaan." pic.twitter.com/G0bpG4SwpK — ANI UP (@ANINewsUP) April 22, 2019 Content Highlights:In Amethi, Priyanka Gandhi Takes On Smriti Irani In Fight Over Shoes


from mathrubhumi.latestnews.rssfeed http://bit.ly/2GDmWSt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages