മൂന്നുമാസത്തെ മഴ മൂന്നുനാൾ പെയ്തിട്ടും നിറഞ്ഞില്ല ഭൂഗർഭം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 8, 2019

മൂന്നുമാസത്തെ മഴ മൂന്നുനാൾ പെയ്തിട്ടും നിറഞ്ഞില്ല ഭൂഗർഭം

ആലപ്പുഴ: ഭൂഗർഭജലം ആറുമീറ്റർവരെ താഴാനും കിണറുകളും കുഴൽക്കിണറുകളും വറ്റിവരളാനുമുള്ള മുഖ്യകാരണം പ്രളയമഴയും മഴ പെയ്തതിലുണ്ടായ അപ്രതീക്ഷിത മാറ്റങ്ങളുമാണെന്ന് പഠനം. സംസ്ഥാന ഭൂജലവകുപ്പ്, ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു.ആർ.ഡി.എം.). കേന്ദ്ര ഭൂജലവകുപ്പ് എന്നിവയുടെ പഠനങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ജൂൺ ഒന്നുമുതൽ മേയ് 30 വരെയാണ് കേരളത്തിലെ ഒരു ജലവർഷം. 2019 മാർച്ച് 20 വരെ 3004 മില്ലിമീറ്റർ മഴകിട്ടി. ലഭിക്കേണ്ടതിലും നാല് മില്ലിമീറ്റർ കൂടുതൽ. എന്നാലിത് പതിവുള്ള പോലായിരുന്നില്ല. മൂന്നുമാസം കൊണ്ട് ലഭിക്കേണ്ട മഴ മൂന്ന് ദിവസംകൊണ്ട് പെയ്തൊഴിഞ്ഞു. ഓഗസ്റ്റ് 15,16,17 തീയതികളിൽ മാത്രം 414 മില്ലി മീറ്റർ മഴപെയ്ത് പ്രളയമായി. പെയ്ത മഴ ഭൂമിയിലേക്കിറങ്ങാതെ കടലിലേക്ക് ഒലിച്ചുപോയി. തുലാവർഷവും മൂന്ന് ശതമാനം കുറവായിരുന്നു. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ മഴയാണ് തുലാവർഷത്തിൽ കണക്കിലെടുക്കുക. 450 മില്ലിമീറ്ററാണ് കിട്ടേണ്ടത്. ഇതിൽ 80 ശതമാനവും ഒക്ടോബറിൽതന്നെ പെയ്തു. നവംബറിലും ഡിസംബറിലുമായി ബാക്കി 20 ശതമാനവും. ഡിസംബറിൽ ചില ജില്ലകളിൽ മഴ പെയ്തതേയില്ല. തുലാവർഷത്തിൽ കാസർകോട്, പാലക്കാട് ജില്ലകളിൽ 38 ശതമാനം മഴകുറഞ്ഞു. തൃശ്ശൂരിൽ 29 ശതമാനവും കോഴിക്കോടും തിരുവനന്തപുരത്തും 15 ശതമാനം വീതവും കുറവുണ്ടായി. കൊല്ലം-21, മലപ്പുറം-11, വയനാട് -ഒമ്പത്, ഇടുക്കി -ഏഴ്, കണ്ണൂർ -ആറ്, ആലപ്പുഴ-നാല് ശതമാനം എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ മഴക്കുറവ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കുറഞ്ഞത് 24 മില്ലി മീറ്റർ വേനൽ മഴയെങ്കിലും കിട്ടേണ്ടതാണ്. ചില ജില്ലകളിൽ മാത്രമാണ് ഒന്നോരണ്ടോ ചെറിയ മഴയെങ്കിലും ലഭിച്ചത്. സംസ്ഥാനത്താകെ 46 ശതമാനം മഴ ഈ രണ്ടുമാസം മാത്രം കുറഞ്ഞു.കേരളത്തിൽ 62 ലക്ഷത്തിലേറെ സാധാരണ കിണറുകളുണ്ട്. ഇതിൽ 70 ശതമാനത്തോളം കിണറുകളും കടുത്ത ജലക്ഷാമത്തോടടുക്കുകയാണ്. ഈ കിണറുകളിൽ നാലര മീറ്റർവരെ ഭൂഗർഭജലം താഴ്ന്നപ്പോൾ കുഴൽക്കിണർ മേഖലയിൽ ഇത് ആറുമീറ്റർ വരെയായി. ദുരന്തസമാനംഭൂഗർഭജലം വൻതോതിൽ കുറയുന്നത് ദുരന്തസമാനമാണ്. അടിയന്തര നടപടികളിലേക്ക്‌ കടക്കേണ്ടതായിട്ടുണ്ട്. ജീവജലത്തിന്റെ കുറവ് ഏറ്റവും ഗൗരവമായി കണ്ടേ പറ്റു. -ഡോ. വി.പി ദിനേശൻ, പ്രിൻസിപ്പൽ സയന്റിസ്റ്റ്, സി.ഡബ്ളിയു.ആർ.ഡി.എം.


from mathrubhumi.latestnews.rssfeed http://bit.ly/2I7pXfr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages