കമല്‍ അവര്‍ക്ക് കമാലുദ്ദീനാണ്; ഇപ്പോള്‍ അനുപമ, അനുപമ ക്ലിന്‍സണ്‍ ജോസഫും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 8, 2019

കമല്‍ അവര്‍ക്ക് കമാലുദ്ദീനാണ്; ഇപ്പോള്‍ അനുപമ, അനുപമ ക്ലിന്‍സണ്‍ ജോസഫും

വിമർശിക്കുന്നവരുടെ മതവും വർഗ്ഗവും പറഞ്ഞാണ് എന്നും അവർ വിമർശനങ്ങളെ നേരിട്ടത്. രാജ്യദ്രോഹി എന്ന ചാർത്തൽ വിലപ്പോയില്ലെങ്കിൽ സെക്കുലറായ പേരിലെ മതം തെളിയിക്കുന്ന രണ്ടാം പേരോ മൂന്നാം പേരോ എടുത്തു പറഞ്ഞ് പ്രചാരണം നടത്തും. ഇന്നലെ വരെ അനുപമ ഐഎഎസ്സിനെ വാഴ്ത്തിയവർ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചതോടെ അനുപമ ക്ലിൻസൺ ജോസഫായി. മാത്രമല്ല അവരുടെ ഫെയ്സ്ബുക്ക് പേജിൽ കയറി അധിക്ഷേപവാക്കുകളും അസഭ്യവാക്കുകളും കൊണ്ട് നിറയ്ക്കുകയാണ് ചില സാമൂഹിക ദ്രോഹികൾ. ഇതിനെതിരേ നെൽസൺ ജോസഫ് ഇട്ട പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. കമൽ അല്ല അവർക്കയാൾ കമാലുദ്ദീനാണ്. വിജയ് അവർക്കുമാത്രം ജോസഫ് വിജയ് ആണ്. പ്രകാശ് രാജ് ഇല്ല പ്രകാശ് എഡ്വേഡ് രാജാണ്. ആര്യ ഇല്ല ജംഷാദ് ആണ്. ഇന്നലെ വരെ കളക്ടർ ടി.വി അനുപമയായിരുന്നവരെ ഇന്ന് അവർ വിളിക്കുന്നത് അനുപമ ക്ലിൻസൺ ജോസഫ് എന്നാണ് നെൽസൺ ജോസഫ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം കമൽ അല്ല അവർക്കയാൾ കമാലുദ്ദീനാണ്. വിജയ് അവർക്കുമാത്രം ജോസഫ് വിജയ് ആണ്. പ്രകാശ് രാജ് ഇല്ല പ്രകാശ് എഡ്വേഡ് രാജാണ് ആര്യ ഇല്ല ജംഷാദ് ആണ്. ഇന്നലെ വരെ കളക്ടർ ടി.വി അനുപമയായിരുന്നവരെ ഇന്ന് അവർ വിളിക്കുന്നത് അനുപമ ക്ലിൻസൺ ജോസഫ് എന്നാണ്. സ്വന്തം ജോലി കൃത്യമായി ചെയ്തു, അല്ലെങ്കിൽ അനീതിക്കെതിരെ ശബ്ദമുയർത്തി എന്നത് മാത്രമാണിവരെ ഇങ്ങനെ വിളിക്കാനുള്ള കാരണം. പ്രവൃത്തികൾ വിലയിരുത്തുന്നതിനു പകരം അധികാരത്തിലേറുന്നതിനു വളരെ മുൻപുതന്നെ പേരുകൊണ്ട് വിഭജിക്കാൻ ശ്രമിക്കുന്നവരെ ആട്ടിപ്പുറത്താക്കിയേ പറ്റൂ. തന്റെ ജോലിയാണു ചെയ്തത്, വിമർശനങ്ങൾക്ക് മറുപടി പറയേണ്ട ബാദ്ധ്യതയില്ലെന്ന കളക്ടറുടെ നിലപാടിനൊപ്പം. . .ബഹുമാനം


from mathrubhumi.latestnews.rssfeed http://bit.ly/2OVcxDR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages