ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് കിവീസ്; റെക്കോഡ് നേട്ടത്തിനൊരുങ്ങി റോസ് ടെയ്‌ലര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, April 3, 2019

ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് കിവീസ്; റെക്കോഡ് നേട്ടത്തിനൊരുങ്ങി റോസ് ടെയ്‌ലര്‍

വെല്ലിങ്ടൺ: ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ന്യൂസീലൻഡ്. മേയ് 30-ന് ആരംഭിക്കുന്ന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ ടീമാണ് കിവീസ്. ബുധനാഴ്ചയാണ് പ്രഖ്യാപനമുണ്ടായത്. രണ്ടാം വിക്കറ്റ് കീപ്പറായി ടോം ബ്ലൻഡലിനെ ഉൾപ്പെടുത്തിയതു മാത്രമാണ് ടീമിലെ പ്രധാന മാറ്റം. കിവീസിനായി രണ്ടു ടെസ്റ്റ് മത്സരങ്ങൾ കളിച്ച ബ്ലൻഡലിന്റെ ഏകദിന അരങ്ങേറ്റം കൂടിയായേക്കും ഈ ലോകകപ്പ്. ടോം ലാഥമാണ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. കഴിഞ്ഞ മാസം നടന്ന ഒരു ആഭ്യന്തര മത്സരത്തിനിടെ ലാഥമിന്റെ കൈവിരലിന് പൊട്ടലുണ്ടായിരുന്നു. ഇതോടെയാണ് ബ്ലൻഡലിനെ ടീമിൽ ഉൾപ്പെടുത്തിയത്. റോസ് ടെയ്ലർ ന്യൂസീലൻഡിനായി നാലാമത്തെ ലോകകപ്പ് കളിക്കാൻ പോകുകയാണെന്ന പ്രത്യേകതയുമുണ്ട്. ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ കിവീസ് താരമാകാനുള്ള തയ്യാറെടുപ്പിലാണ് ടെയ്ലർ. കെയ്ൻ വില്യംസൺ നയിക്കുന്ന ടീമിൽ മാർട്ടിൻ ഗുപ്റ്റിൽ, കോളിൻ മൺറോ, റോസ് ടെയ്ലർ, ഹെന്റി നിക്കോൾസ് എന്നിവരാണ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻമാർ. ട്രെൻഡ് ബോൾട്ട്, മാറ്റ് ഹെന്റി, ലോക്കി ഫെർഗൂസൻ, ടിം സൗത്തി എന്നിവരാണ് പേസർമാർ. സ്പിന്നർമാരായി മിച്ചൽ സാന്റ്നറും ഇഷ് സോധിയുമുണ്ട്. കോളിൻ ഡി ഗ്രാൻഡ്ഹോമും ജിമ്മി നീഷാമുമാണ് ഓൾറൗണ്ടർമാർ. ന്യൂസീലൻഡ് ടീം: കെയ്ൻ വില്യംസൺ, റോസ് ടെയ്ലർ, ടോം ലാഥം, ടോം ബ്ലൻഡൽ, മിച്ചൽ സാന്റ്നർ, കോളിൻ ഡി ഗ്രാൻഡ്ഹോം, ലോക്കി ഫെർഗൂസൻ, ടിം സൗത്തി, ട്രെൻഡ് ബോൾട്ട്, കോളിൻ മൺറോ, ഇഷ് സോധി, ഹെന്റി നിക്കോൾസ്, മാർട്ടിൻ ഗുപ്റ്റിൽ, മാറ്റ് ഹെന്റി, ജിമ്മി നീഷാം. Content Highlights:world cup 2019 new zealand name 15 man world cup 2019 squad


from mathrubhumi.latestnews.rssfeed https://ift.tt/2VgXB5l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages