എ.വിജയരാഘവനെതിരെയുള്ള രമ്യാ ഹരിദാസിന്റെ പരാതി തിരൂര്‍ ഡിവൈ.എസ്.പി. അന്വേഷിക്കും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, April 3, 2019

എ.വിജയരാഘവനെതിരെയുള്ള രമ്യാ ഹരിദാസിന്റെ പരാതി തിരൂര്‍ ഡിവൈ.എസ്.പി. അന്വേഷിക്കും

തിരുവവന്തപുരം: ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ കോഴിക്കോട്ടും പൊന്നാനിയിലും നടത്തിയ പരാമർശങ്ങൾക്കെതിരേ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യാ ഹരിദാസ് നൽകിയ പരാതി തിരൂർ ഡിവൈ.എസ്.പി.അന്വേഷിക്കും. മലപ്പുറം എസ്.പി.യാണ് അന്വേഷണ ചുമതല തിരൂർ ഡിവൈ.എസ്.പി.ക്ക് കൈമാറിയത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും ആലത്തൂർ ഡിവൈ.എസ്.പിക്കും കഴിഞ്ഞ ദിവസമാണ് രമ്യാഹരിദാസ് പരാതി നൽകിയത്. സ്ത്രീത്വത്തെയും അഭിമാനത്തെയും സമൂഹത്തിൽ തനിക്കുള്ള സ്വീകാര്യതയെയും കളങ്കപ്പെടുത്തുന്ന രീതിയിൽ പൊതുജനമധ്യത്തിൽ പ്രസംഗിച്ചെന്നാണ് പരാതി. ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ചും പട്ടികജാതി-വർഗ പീഡന നിരോധന നിയമനുസരിച്ചും ജനപ്രാതിനിധ്യ നിയമനുസരിച്ചും പ്രസ്താവനക്കെതിരേ നടപടിവേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ പരാതി ആലത്തൂർ ഡിവൈഎസ്പി മലപ്പുറം എസ്പിക്ക് കൈമാറിയിരുന്നു. തുടർന്ന് മലപ്പുറം എസ്പി തിരൂർ ഡിവൈ.എസ്.പിയെ അന്വേഷണം ഏൽപ്പിക്കുകയായിരുന്നു. സമാനമായ പരാതി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഡിജിപി ലോക്നാഥ് ബെഹറക്കും നൽകിയിട്ടുണ്ട്. ഈ പരാതി തൃശൂർ റെയ്ഞ്ച് ഐജിക്ക് ഡിജിപി കൈമാറിയിട്ടുണ്ട്. രണ്ട് പരാതികളും തിരൂർ ഡിവൈഎസ്പി തന്നെ അന്വേഷിക്കുമെന്നാണ് സൂചന. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് കൈമാറാനാണ് നിർദേശം. പരാമർശത്തിനെതിരേ യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം പ്രസിഡന്റ്മുനീർ മാറഞ്ചേരി പൊന്നാനി സർക്കിൾ ഇൻസ്പെക്ടർക്കും പരാതി നൽകിയിട്ടുണ്ട്. Content Highlights:ramya haridas complaint against a.vijayaraghavan tirur DySP will investigate


from mathrubhumi.latestnews.rssfeed https://ift.tt/2uI2fha
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages