പപ്പു പ്രയോഗം ബിജെപിയുടേത്; വ്യക്തികളെ അധിക്ഷേപിക്കല്‍ പാര്‍ട്ടിനയമല്ല-യെച്ചൂരി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, April 3, 2019

പപ്പു പ്രയോഗം ബിജെപിയുടേത്; വ്യക്തികളെ അധിക്ഷേപിക്കല്‍ പാര്‍ട്ടിനയമല്ല-യെച്ചൂരി

കൊച്ചി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരുയുമുള്ള സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായ വ്യക്തിപരമായ ആക്ഷേപങ്ങളെ തള്ളി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യക്തിപരമായ ആക്ഷേപങ്ങൾ പാർട്ടിയുടെ നയമല്ല. പപ്പു പ്രയോഗം ആരംഭിച്ചത് ബിജെപിയാണെന്നും യെച്ചൂരി പറഞ്ഞു. എറണാകുളം പ്രസ്ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു സിപിഎം ജനറൽ സെക്രട്ടറി. സ്ത്രീകളെ അധിക്ഷേപിക്കൽ പാർട്ടിയുടെ രീതിയല്ല. എന്തെങ്കിലും പിഴവ് പറ്റിയിട്ടുണ്ടോയെന്ന് പാർട്ടി അന്വേഷിക്കും.സ്ത്രീപക്ഷ നിലപാടിൽ ഒരു വീട്ടുവീഴ്ചയുമില്ല. രമ്യാ ഹരിദാസിനെതിരെയുള്ള വിജയരാഘന്റെ പരാമർശം സംസ്ഥാന ഘടകം പരിശോധിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ രാഹുലിനെ പപ്പു എന്ന് വിശേഷിപ്പിച്ച് മുഖപ്രസംഗം വന്നിരുന്നു. രമ്യാ ഹരിദാസിനെതിരെ കോഴിക്കോടും പൊന്നാനിയിലുമാണ് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ വിവാദ പരാമർശം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കാണ് സീതാറാം യെച്ചൂരി ഇത്തരത്തിൽ പ്രതികരിച്ചത്. Content Highlights:cpim-deshabhimani-pappu strke-sitaram yechury


from mathrubhumi.latestnews.rssfeed https://ift.tt/2uN27wN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages