തളിപ്പറമ്പ് തഹസിൽദാർ സഹായിയെ വെച്ചു; തീരുമാനങ്ങൾ പുനഃപരിശോധിക്കുമെന്ന് കളക്ടർ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 12, 2019

തളിപ്പറമ്പ് തഹസിൽദാർ സഹായിയെ വെച്ചു; തീരുമാനങ്ങൾ പുനഃപരിശോധിക്കുമെന്ന് കളക്ടർ

കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ സ്ഥലംമാറിയെത്തിയ തഹസിൽദാർ ഓഫീസിൽ സ്വന്തംനിലയ്ക്ക് സഹായിയെ വെച്ചത് വിവാദമായി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെത്തുടർന്ന് സ്ഥലംമാറിയെത്തിയ തഹസിൽദാർ നേരത്തേ ജോലിചെയ്ത സ്ഥലത്തെ ജൂനിയർ സൂപ്രണ്ടിനെ സഹായിയായി കൂടെക്കൂട്ടുകയായിരുന്നു. താലൂക്ക് ഓഫീസിൽ വർഷങ്ങളായി തീർപ്പാകാതെകിടക്കുന്ന തർക്കഫയലുകളിൽ സഹായിയുടെ നിർദേശാനുസരണം തഹസിൽദാർ തീരുമാനമെടുക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അവധിയെടുത്ത് സഹായിയായെത്തിയ ജൂനിയർ സൂപ്രണ്ട് ഫയലുകൾ പരിശോധിച്ച് നിർദേശം നൽകുന്നതിനെതിരേ ജീവനക്കാർ മുന്നറിയിപ്പുനൽകിയെങ്കിലും തഹസിൽദാർ വകവെച്ചില്ലെന്നാണ് പരാതി. വിവരം ലഭിച്ചതിനെത്തുടർന്ന് കളക്ടർ തഹസിൽദാരോട് വിശദീകരണം ചോദിച്ചു. സഹായിക്കാനെത്തിയ ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച മുതൽ ഓഫീസിൽ വരുന്നില്ല. ജില്ലയ്ക്കു പുറത്തുള്ള ഒരുദ്യോഗസ്ഥൻ അവധിയെടുത്തെത്തി തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ സാധാരണയിലധികം സമയം ചെലവഴിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കളക്ടർ മിർ മുഹമ്മദലി 'മാതൃഭൂമി'യോടു പറഞ്ഞു. ഈദിവസങ്ങളിൽ തഹസിൽദാർ തീർപ്പാക്കിയ ഫയലുകളിൽ പുനഃപരിശോധന നടത്തും. വിശദറിപ്പോർട്ട് നൽകാൻ തഹസിൽദാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. content highlights:taliparamba tahsildar, kannur


from mathrubhumi.latestnews.rssfeed http://bit.ly/2KuNA3y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages