ഹാര്‍ദിക് പട്ടേലിന് തിരിച്ചടി; ഹര്‍ജി ഉടന്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 2, 2019

ഹാര്‍ദിക് പട്ടേലിന് തിരിച്ചടി; ഹര്‍ജി ഉടന്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ലോക് സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പട്ടിദാർ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേലിന് തിരിച്ചടി. തനിക്കെതിരായ കീഴ് കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഉടൻ പരിഗണിക്കണമെന്ന ഹാർദിക് പട്ടേലിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഹർജി പരിഗണിക്കുന്നതിന് എന്താണിത്ര ധൃതിയെന്ന് കോടതി ചോദിച്ചു. ലോക് സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതിനാൽ മഹാരാഷ്ട്ര, ഗുജറാത്ത് കോടതികളുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹാർദിക് പട്ടേൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഈ ഹർജി ഉടൻ പരിഗണിക്കണമെന്ന അപേക്ഷയാണ് ഇപ്പോൾ കോടതി തള്ളിയിരിക്കുന്നത്.വിധി ഏപ്രിൽ നാലിന് മുൻപായി സുപ്രീം കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ ഹാർദികിന് തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽനിന്ന് മത്സരിക്കാനാകില്ല. വിസ്നഗറിൽ 2015-ൽ സംവരണ പ്രക്ഷോഭത്തിനിടെ എം.എൽ.എ.യുടെ ഓഫീസ് തകർത്ത കേസിൽ കഴിഞ്ഞ ജൂലായിലാണ് ഹാർദികിന് സെഷൻസ് കോടതി തടവ് വിധിച്ചത്. ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞെങ്കിലും വിധി സ്റ്റേ ചെയ്തിരുന്നില്ല. രണ്ടു വർഷവും അതിൽക്കൂടുതലും തടവിന് ശിക്ഷിക്കപ്പെട്ടവർക്ക് ജനപ്രതിനിധിയാകാൻ അയോഗ്യതയുണ്ട്. ഈയിടെ കോൺഗ്രസിൽ ചേർന്ന ഹാർദിക് പട്ടേൽ വിധി സ്റ്റേ ചെയ്യണമെന്നും തനിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ അപൂർവമായേ വിധി തടയാറുള്ളൂവെന്നും ഇവിടെ അതിനുള്ള സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. 17 എഫ്.ഐ.ആറുകൾ പ്രതിക്കെതിരേയുള്ളതിനാൽ കുറ്റകരമായ പശ്ചാത്തലമുണ്ടെന്നും നിരീക്ഷിച്ചു. പ്രകടനത്തിൽ ഹാർദിക് ഉണ്ടായിരുന്നെങ്കിലും അക്രമം നടത്തിയവർക്കൊപ്പം ഇല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഹാർദികിനെ ഗുജറാത്തിലെ ജാംനഗർ ലോക്സഭാ സീറ്റിൽ കോൺഗ്രസ് നിർത്തുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ഏപ്രിൽ നാലിന് പത്രികാ സമർപ്പണം അവസാനിക്കുമെന്നതിനാൽ തുടർ കോടതി നടപടികൾക്ക് പരിമിതമായ സമയമേയുള്ളൂ. പട്ടേൽ സമുദായത്തിന് ഹാർദികിനോടുള്ള അടുപ്പം മുതലാക്കാമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷ. എന്നാൽ, കോടതിയിൽ പരമാവധി തെളിവുകൾ സമർപ്പിച്ചും സമയം നീട്ടിച്ചും സർക്കാർ ഈ ആഗ്രഹം തല്ലിക്കെടുത്തി. 2014-ൽ എല്ലാ സീറ്റുകളും ബി.ജെ.പി.നേടിയ സംസ്ഥാനത്ത് ഇത് കോൺഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. Content Highlights:Supreme Court Refusing Hardik Patels Request, lok sabha election 2019


from mathrubhumi.latestnews.rssfeed https://ift.tt/2JWXMBH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages