കാശ്മീരിന് പ്രത്യേക പ്രധാനമന്ത്രി, ഒമര്‍ അബ്ദുള്ളയ്‌ക്കെതിരേ പ്രധാനമന്ത്രി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 2, 2019

കാശ്മീരിന് പ്രത്യേക പ്രധാനമന്ത്രി, ഒമര്‍ അബ്ദുള്ളയ്‌ക്കെതിരേ പ്രധാനമന്ത്രി

ന്യൂഡൽഹി: ഒരു ദിവസം കശ്മീരിന് മാത്രമായി പ്രത്യേകം പ്രധാനമന്ത്രിയും ഗവർണറും ഉണ്ടാകുമെന്ന ജമ്മു കശ്മീർ മുൻമുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ലയുടെ പ്രസ്താവനയ്ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. അദ്ദേഹം പറഞ്ഞത് പഴയകാലത്തെ തിരിച്ചുപിടിക്കുമെന്നും, 1953 ന് മുൻപുള്ള സ്ഥിതി കശ്മീരിൽ വീണ്ടും തിരികെ വരുമെന്നുമാണ്. അങ്ങനെയെങ്കിൽ ഇന്ത്യക്ക് രണ്ട് പ്രധാനമന്ത്രിയുണ്ടാകും. കശ്മീരിന് മാത്രമായി മറ്റൊരു പ്രത്യേക പ്രധാനമന്ത്രിയുണ്ടാകും എന്നാണ്.- ഒമർ അബ്ദുള്ളയുടെ പേര് പരാമർശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസ് നേതാവ് നടത്തിയ വിവാദ പ്രസ്തവാനക്ക് കോൺഗ്രസ് തീർച്ചയായും മറുപടി പറയണമെന്ന് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജമ്മു കാശ്മീരിൽ നിന്നുള്ള ഏഴ് സീറ്റുകളിൽ നാഷണൽ കോൺഫറൻസുമായുള്ള സഖ്യത്തിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തെക്കൻ കശ്മീരിലെ ബന്ദിപൂരിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഒമർ അബ്ദുള്ളയുടെ വിവാദ പ്രസ്താവന. ആർട്ടിക്കിൾ 35 എ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നവർ ജമ്മു കശ്മീരിന് മാത്രമായി പ്രത്യേകം പ്രധാനമന്ത്രി(വസീറെ അസം)യും ഗവർണ(സദറെ റിയാസത്ത്)റും തിരിച്ചുകിട്ടുമെന്ന് തീർച്ചയായും അറിയണം. കശ്മീർ ഇന്ത്യയിൽ ചേർന്നത് ചില നിബന്ധനകൾ വെച്ചാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നു വിഭിന്നമാണ് കശ്മീരിന്റെ സ്ഥിതി. സ്വന്തമായുള്ള ഐഡന്റിറ്റിയും ഭരണഘടനയും കശ്മീർ പാലിക്കുമെന്നും നിബന്ധനയുണ്ട്. ആർട്ടിക്കിൾ 35 പുതുക്കുകയാണെങ്കിൽ വ്യവസ്ഥകളെ കുറിച്ച് വീണ്ടും ചർച്ച നടത്തേണ്ടി വരുമെന്നുമായിരുന്നു ഒമർ അബ്ദുല്ലയുടെ പ്രസ്താവന. അതേസമയം, തന്റെ പ്രസ്താവനയിൽനിന്ന് പ്രതികരിക്കുന്നതിൽനിന്ന് സഖ്യകക്ഷിയായ കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും വിട്ടുനിൽക്കണമെന്നും ഒമർ ട്വീറ്റ് ചെയ്തിരുന്നു. ആർട്ടിക്കിൾ 35 റദ്ദാക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടിരുന്നെങ്കിലും കശ്മീരിലെ ഒരു പാർട്ടിയും ഇതിനോടു യോജിച്ചിരുന്നില്ല. ഈയിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഇതിന്റെ പേരിൽ മിക്ക പാർട്ടികളും ബഹിഷ്കരിച്ചിരുന്നു. Content Highlights:PM Modi vs Omar Abdullah Over Separate PM For Jammu and Kashmir


from mathrubhumi.latestnews.rssfeed https://ift.tt/2UoirTb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages