മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 12, 2019

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസ്

തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ വിജിലൻസ് കേസ് എടുത്തു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ അഴിമതി നടത്തിയെന്ന ആരോപണത്തിലാണ് കേസ്. അഴിമതി നിരോധന നിയമപ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡ്രഡ്ജർ വാങ്ങിയതിൽ 14 കോടിയിലധികം രൂപയുടെ അഴിമതി നടന്നെന്നാണ് ജേക്കബ് തോമസിനെതിരെയുള്ള ആരോപണം. പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് വിജിലൻസ് പ്രത്യേക യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്ത് എഫ് ഐ ആർ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നുമാണ് പ്രധാന ആരോപണങ്ങൾ. 2009- 14 കാലഘട്ടത്തിലായിരുന്നു ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരുന്നത്. ഈ കാലഘട്ടത്തിൽ ഡ്രഡ്ജിങ് ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതി നടന്നെന്നാണ് ആരോപണമുയർന്നിരുന്നത്.ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ധനകാര്യ പരിശോധനാ വിഭാഗം ക്രമക്കേടിനെ കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തു. 14.96 കോടിരൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ധനകാര്യ വിഭാഗം അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്നാണ് കേസെടുക്കാനുള്ള ശുപാർശ ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കപ്പെടുന്നതും വിജിലൻസ് അന്വേഷണത്തിന് നിർദേശം ലഭിക്കുന്നതും.ഹോളണ്ടിൽനിന്നുള്ള ഒരു കമ്പനിയിൽനിന്നാണ് ഡ്രഡ്ജിങ് ഉപകരണങ്ങൾ വാങ്ങിയത്. ഈ കമ്പനിക്കെതിരെയും കേസ് എടുത്തിട്ടുള്ളത്. കുറച്ചുകാലമായി സർക്കാരുമായി തുറന്ന ഏറ്റുമുട്ടലിലാണ് ജേക്കബ് തോമസ്.തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ഭാഗമായി സ്വയം വിരമിക്കലിന് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും സർക്കാർ അംഗീകാരം നൽകിയില്ല. നടപടികളിൽ കാലതാമസം നേരിട്ടതിനെ തുടർന്ന് അദ്ദേഹം മത്സരരംഗത്തുനിന്ന് പിന്മാറുകയായിരുന്നു. content highlights:case against former vigilance director jacob thomas


from mathrubhumi.latestnews.rssfeed http://bit.ly/2Z6ueVN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages