സൊമാലിയയില്‍ വീട്ടുതടങ്കലിലായ യുവതിക്ക് പ്രധാനമന്ത്രിയുടെ ഇടപെടലില്‍ മോചനം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 2, 2019

സൊമാലിയയില്‍ വീട്ടുതടങ്കലിലായ യുവതിക്ക് പ്രധാനമന്ത്രിയുടെ ഇടപെടലില്‍ മോചനം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെ തുടർന്ന് സൊമാലിയൻ ഭർത്താവിന്റെ കുടുംബത്തിന്റെ വീട്ടുതടങ്കലിൽ അകപ്പെട്ട ഇന്ത്യൻ യുവതിക്ക് മോചനം. അഫ്രീൻബീഗം എന്ന മുപ്പത്തൊന്നുകാരിയും ഇവരുടെ മൂന്ന് മക്കളുമാണ് വീട്ടുതടങ്കലിൽ നിന്ന് മോചിതരായത്. ഹൈദരാബാദ് ബസ്രത് നഗർ സ്വദേശിനിയായ യുവതിയും മൂന്ന് മക്കളും കഴിഞ്ഞ ജൂലൈ മുതൽ ഭർത്താവിന്റെ ബന്ധുക്കളുടെ തടങ്കലിലായിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷൻ ഇടപെട്ട് ഇവരുടെ മോചനത്തിന് വഴിയൊരുക്കിയെങ്കിലും സൊമാലിയൻ നിയമമനുസരിച്ച് കുട്ടികളുടെ പിതാവിന്റെ സമ്മതമില്ലാതെ മാതാവിന് കുട്ടികളുമൊത്ത് രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കാൻ അനുവാദമില്ല. തുടർന്നാണ് പ്രധാനമന്ത്രി ഇടപെടുകയും ഇവരെ തിരികെ ഇന്ത്യയിലെത്തിക്കാനുമുള്ള നടപടികൾ സ്വീകരിച്ചത്. മാർച്ച് 28-നാണ് മൊഗാദിഷുവിൽ ഭർത്താവിന്റെ വീട്ടിൽനിന്ന് ഇവരെ മോചിപ്പിച്ചത്. സൊമാലിയയിൽ ഇന്ത്യക്ക് എംബസി ഇല്ലാത്തതിനാൽ കെനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ സൊമാലിയൻ പോലീസിന്റെ സഹായത്തോടെ സംഭവത്തിൽ ഇടപെടുകയായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ കമ്പനിയിൽ ജോലി നോക്കിയിരുന്ന മുഹമ്മദ് ഹുസൈൻ ഡുവാലേയെ 2013-ലാണ് അഫ്രീൻ വിവാഹം ചെയ്തത്. ഇയാളുടെ കുടുംബം സൊമാലിയയിലാണ്. കഴിഞ്ഞ വർഷം ജൂലൈ നാലിന് സൊമാലിയയിലേക്ക് പോയതായിരുന്നു ഇവർ. എന്നാൽ സൊമാലിയയിലെത്തിയ യുവതിയെ ഭർത്താവിന്റെ ബന്ധുക്കൾ വീട്ടുതടങ്കിലാക്കി. എട്ടുമാസം അഫ്രീന് മാതാപിതാക്കളുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. പിന്നീട്, അയൽക്കാരിയുടെ സഹായത്തോടെയാണ് വാട്സ് ആപ്പ് കോളുകളിലൂടെ മാതാപിതാക്കളുമായി അഫ്രീൻ ബന്ധപ്പെട്ടത്. തുടർന്ന് ഫെബ്രുവരി പകുതിയോടെ ഓട്ടോറിക്ഷ ഡ്രൈവറായ അഫ്രീന്റെ പിതാവ് സെയ്ത് ഗഫൂർ അലി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. തുടർന്നാണ് യുവതിയെയും മക്കളെയും രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. തുടർച്ചയായി ബോംബ് ആക്രമണങ്ങൾ നടക്കുന്ന മൊഗാദിഷുവിൽനിന്ന് ഇവരെ രക്ഷപ്പെടുത്തിയെങ്കിലും ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാൻ സൊമാലിയൻ നിയമം അനുവദിച്ചിരുന്നില്ല. തുടർന്നാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടായത്. Content Highlights:PM Modi rescues Hyderabad woman who was held captive by in-laws in Somalia


from mathrubhumi.latestnews.rssfeed https://ift.tt/2HU64s8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages