നമോ ചാനലിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും രംഗത്ത് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 2, 2019

നമോ ചാനലിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും രംഗത്ത്

ന്യൂഡൽഹി: ഞായറാഴ്ച സംപ്രേക്ഷണം ആരംഭിച്ച ബി.ജെ.പി അനുകൂല ടി.വി ചാനൽ നമോ ടിവിക്കെതിരെ പ്രതിപക്ഷ പാർട്ടികൾരംഗത്ത്. ചാനലിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാർത്താവിനിമയ വിതരണ മന്ത്രാലയത്തേയും ഡിടിഎച്ച് സേവനദാതാക്കളേയും സമീപിച്ചിരിക്കുകയാണ് കോൺഗ്രസും ആംആദ്മി പാർട്ടിയും. തിരഞ്ഞെടുപ്പ് പ്രചരണമുൾപ്പെടെയുള്ള രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായിചാനൽ ഉപയോഗിക്കുന്നതിനെതിരെനടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ കോൺഗ്രസ് ആവശ്യപ്പെട്ടു. പരസ്യങ്ങളൊന്നുമില്ലാതെ ചാനലിൽ 24 മണിക്കൂർ പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നത്ചാനലിന്റെ സാമ്പത്തിക ഉറവിടത്തെ കുറിച്ചും സ്പോൺസർഷിപ്പിനെ കുറിച്ചും സംശയം ജനിപ്പിക്കുന്നുമെന്നും കോൺഗ്രസ് പറയുന്നു. 2019 മാർച്ച് 30 ന് വാർത്താവിനിമയവിതരണ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സ്വകാര്യചാനലുകളുടെ പട്ടികയിൽ നമോ ടിവിഉൾപ്പെട്ടിട്ടില്ലെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസർക്കാർ തന്നെ നേരിട്ട് നടത്തുന്ന ചാനലാണിതെന്ന സംശയമാണ്കോൺഗ്രസ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി നേടിയ ശേഷമാണോ നമോ ചാനൽ സംപ്രേക്ഷണം ആരംഭിച്ചതെന്ന കാര്യം വ്യക്തമാക്കണമെന്നും നിലവിലെ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നുംആം ആദ്മി പാർട്ടി നൽകിയ പരാതിയിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ ആരംഭിച്ച ചാനലാണ് നമോ ടിവി. മോദിയുടെ ചിത്രമാണ് ചാനലിന്റെ ലോഗോ ആയി ഉപയോഗിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലികളുൾപ്പെടെയുള്ള പരിപാടികൾ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചും ചാനലിൽ സ്ഥിരമായി കാണിക്കുന്നുണ്ട്. Content Highlights: Congress,AAP file petition take action against NaMo TV


from mathrubhumi.latestnews.rssfeed https://ift.tt/2UsdtVB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages