കാമസൂത്ര നടി സൈറ ഖാന്‍ അന്തരിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 22, 2019

കാമസൂത്ര നടി സൈറ ഖാന്‍ അന്തരിച്ചു

മലയാളിയായ രൂപേഷ് പോൾ സംവിധാനം ചെയ്ത കാമസൂത്ര 3ഡി എന്ന ചിത്രത്തിൽ വേഷമിട്ട നടി സൈറ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇറോട്ടിക് ഡ്രാമയായ കാമസൂത്ര 3ഡി 2013 ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ഒരിക്കലും വിചാരിക്കാത്ത മരണമെന്നായിരുന്നു സൈറയുടെ വിയോഗത്തെക്കുറിച്ച് രൂപേഷ് പോൾ പറഞ്ഞത്. വാർത്തകൾ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. മികച്ച അഭിനയത്രിയാണ് സൈറ. എന്നാൽ അവരുടെ കഴിവിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല. അത് തികച്ചു വേദനാജനകമാണ്. സൈറയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു- രൂപേഷ് പറഞ്ഞു. നടി ഷെർലിൻ ചോപ്രയ്ക്ക് പകരമായാണ് സൈറ കാമസൂത്രയിൽ അഭിനയിച്ചത്. യാഥാസ്ഥിക കുടുംബ പശ്ചാത്തലത്തിൽ നിന്ന് വന്ന ഒരു പെൺകുട്ടിയാണ് സൈറ. അതിനാൽ ഇത്തരത്തിലുള്ള ഒരു സിനിമയിൽ അഭിനയിക്കാൻ ഒരുപാട് പ്രതിസന്ധകൾ തരണം ചെയ്യേണ്ടി വന്നു. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് സൈറ അഭിനയിക്കാൻ എത്തിയത്. ചിത്രത്തിലെ കഥാപാത്രത്തിനോട് പൂർണമായും നീതി പുലർത്താൻ സൈറക്ക് സാധിച്ചു- രൂപേഷ് കൂട്ടിച്ചേർത്തു. Content Highlights:Kamasutra 3D actress Saira Khan dies of cardiac arrest, Rupesh Paul director


from mathrubhumi.latestnews.rssfeed http://bit.ly/2IuVmZu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages