മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സ് 86 പോയന്റ് ഉയർന്ന് 38958ലും നിഫ്റ്റി 9 പോയന്റ് നേട്ടത്തിൽ 11678ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 505 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 169 ഓഹരികൾ നഷ്ടത്തിലുമാണ്. ഐഷർ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ഇൻഫോസിസ്, ടൈറ്റാൻ, മാരുതി സുസുകി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സീ എന്റർടെയ്ൻമെന്റ്, ബിപിസിഎൽ, കൊട്ടക് മഹീന്ദ്ര, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, ഇൻഫ്ര, എഫ്എംസിജി, ഊർജം തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് നേട്ടത്തിൽ. ലോഹം, ബാങ്കിങ് മേഖലകളിൽ വില്പന സമ്മർദം പ്രകടമാണ്. Sensex, Nifty trade marginally higher
from mathrubhumi.latestnews.rssfeed https://ift.tt/2JYELyY
via
IFTTT
No comments:
Post a Comment