ബാലാക്കോട്ട് വ്യോമാക്രമണം: വ്യോമസേനയെ വീണ്ടും പ്രശംസിച്ച് പ്രതിരോധമന്ത്രി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 12, 2019

ബാലാക്കോട്ട് വ്യോമാക്രമണം: വ്യോമസേനയെ വീണ്ടും പ്രശംസിച്ച് പ്രതിരോധമന്ത്രി

ന്യൂഡൽഹി: ബാലാകോട്ട് വ്യോമാക്രമണം നടത്തിയതിന് വ്യോമസേനയെ വീണ്ടും പ്രശംസിച്ച് കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ രംഗത്ത്. ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസേന വ്യോമാക്രമണം നടത്തിയ ബലാകോട്ടിൽ പാകിസ്താൻ വിദേശ മാധ്യമപ്രവർത്ത സംഘത്തെ പ്രവേശിപ്പിച്ചതിന് പിന്നാലെയാണിത്. ഗഗൻശക്തി, വായുശക്തി എന്നീ സൈനിക അഭ്യാസ പ്രകടനങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിലും മന്ത്രി സൈന്യത്തെ അഭിനന്ദിച്ചു. ഈ പരിശീലനങ്ങളിലെ പ്രകടനങ്ങൾ ബലാകോട്ട് വ്യോമാക്രമണത്തിലും പ്രതിഫലിച്ചതായി മന്ത്രി വിലയിരുത്തി. ബലാകോട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് ഭീകര കേന്ദ്രങ്ങൾ തകർത്തുവെന്ന ഇന്ത്യൻ വാദങ്ങളെ തള്ളിയ പാകിസ്താൻ പ്രദേശം കഴിഞ്ഞ ദിവസം വിദേശ മാധ്യമ പ്രവർത്തകർക്കും നയതന്ത്രജ്ഞർക്കുമായി തുറന്നു കൊടുത്തിരുന്നു. നേരത്തെ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്ന പ്രദേശമാണ് തുറന്നുകൊടുത്തത്. ഫെബ്രുവരി 27 ന് നടന്ന വ്യോമാക്രമണത്തിൽ പാകിസ്താൻ യുദ്ധവിമാനത്തെ വെടിവെച്ച് വീഴ്ത്തിയെന്ന ഇന്ത്യൻ നിലപാടിനെയും പാകിസ്താൻ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഈ വ്യോമാക്രമണത്തിന്റെ റഡാർ ചിത്രങ്ങൾ ഉൾപ്പടെയുള്ള തെളിവുകൾ ഇന്ത്യ പുറത്തുവിട്ടു. പാകിസ്താൻ സർക്കാരിന്റെ ഇത്തരം നീക്കങ്ങൾക്കുള്ള മറുപടിയെന്നോണമാണ് സൈന്യത്തെ മന്ത്രി അഭിനന്ദിച്ചത്. content highlights:Sitharaman lauds IAF for flawless Balakot strike


from mathrubhumi.latestnews.rssfeed http://bit.ly/2GjeyGn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages