സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവും: രമ്യ ഹരിദാസിനെതിരായ പരാമര്‍ശം പ്രതിഷേധാര്‍ഹമെന്ന് ഉമ്മന്‍ ചാണ്ടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 2, 2019

സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവും: രമ്യ ഹരിദാസിനെതിരായ പരാമര്‍ശം പ്രതിഷേധാര്‍ഹമെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം:ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ നടത്തിയത് സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമായ പ്രസ്താവനയെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ആലത്തൂരിൽ രമ്യ ഹരിദാസിന്റെ സ്ഥാനാർഥിത്വം സൃഷ്ടിച്ച തരംഗം എൽഡിഎഫിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. അങ്ങേയറ്റം പ്രതിഷേധാർഹവും വേദനാജനകവുമായിട്ടുള്ള പരമാർശമാണ് വിജയരാഘവൻ നടത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുന്നു. ദളിത് വിഭാഗത്തെ ഏറ്റവും അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പരാമർശമാണ് നടത്തിയത്. സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയതോടെ യുഡിഎഫിന്റെ വിജയം ഉറപ്പായപ്പോൾ വന്ന ഒന്നായിട്ടാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. നവോത്ഥാനത്തെക്കുറിച്ച് പറയുകയും സ്ത്രീ സുരക്ഷയെക്കുറിച്ച് പറയുന്നവരുടെയും ഇതിനോടുള്ള പ്രതികരണം അറിയണം. പാർട്ടി ഇത് അംഗീകരിക്കുന്നോ അതോ ഖേദം പ്രകടിപ്പിച്ച് വിജയരാഘവനെതിരെ നടപടിയെടുക്കാൻ തയ്യാറാകുമോ. സമനില തെറ്റിയപോലെയാണ് പാർട്ടി പത്രത്തിലൊക്കെ എഡിറ്റോറിയൽ എഴുതുന്നത്. പാർട്ടി ഇതിനെ തള്ളിപ്പറയുന്നില്ലെങ്കിൽ അംഗീകരിച്ചതിന് തുല്യമാണ്. രമ്യ ഹരിദാസിന്റെ സ്ഥാനാർഥിത്വം ജനം ഏറ്റെടുത്തിരിക്കുകയാണ്. ജനങ്ങളാണ് അവിടെ പ്രവർത്തനം രമ്യക്കായി ഏറ്റെടുത്തിരിക്കുന്നത്. സിപിഎം സുരക്ഷിതമായി കരുതിയ മണ്ഡലത്തിൽ രമ്യ ഉണ്ടാക്കിയ തരംഗം അത് പാർട്ടിക്ക് സഹിക്കുന്നില്ല. സുബോധമുള്ള ആള് പറയാത്ത കാര്യമാണ് പറഞ്ഞത്. വി.എസ്സിന്റെ പ്രതികരണവും കണ്ടില്ലേ. ഇതിനെല്ലാം ഉള്ള മറുപടി കേരളത്തിലെ ജനങ്ങൾ നൽകും. മെയ് 23 ാം തീയതി കേരളത്തിലെ ജനങ്ങൾ എങ്ങനെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ സ്വീകരിച്ചതെന്ന് കാട്ടിത്തരും. ഒരു പ്രധാനമന്ത്രി ജനങ്ങളെ ജാതിയുടെ അടിസ്ഥാനത്തിൽ തരം തിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വയനാട്ടിൽ 52 ശതമാനത്തിൽ അധികം ഹിന്ദുക്കളുണ്ട്. ന്യൂനപക്ഷങ്ങളെല്ലാം കൂടി 47 ശതമാനത്തോളമേ ഉള്ളൂ. വയനാട് ജില്ല മാത്രമെടുത്താൽ 62 ശതമാനവും ഹിന്ദുക്കളുള്ള ജില്ലയാണെന്നും അദ്ദേഹം പറഞ്ഞു. രമ്യ ഹരിദാസിനെതിരെ അങ്ങേയറ്റം അപമാനകരമായ ആക്രമണമായിട്ടാണ് കോൺഗ്രസ് ഇതിനെ കാണുന്നത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പ്രസ്താവനയിൽ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:ramya haridas, A vijayaraghavan


from mathrubhumi.latestnews.rssfeed https://ift.tt/2UnGIc9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages