ജയ്പുര്‍ റൂറലില്‍ ഒളിംപ്യന്മാരുടെ പോരാട്ടം; റാത്തോഡിനെതിരെ കൃഷ്ണ പുനിയ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 2, 2019

ജയ്പുര്‍ റൂറലില്‍ ഒളിംപ്യന്മാരുടെ പോരാട്ടം; റാത്തോഡിനെതിരെ കൃഷ്ണ പുനിയ

ന്യൂഡൽഹി:കേന്ദ്ര കായിക മന്ത്രിയും ഒളിംപ്യനുമായ രാജ്യവർധൻ സിങ് റാത്തോഡിനെതിരെ കോൺഗ്രസ് മത്സരത്തിനിറക്കുന്നത് ഡിസ്കസ് താരം ഒളിംപ്യൻ കൃഷ്ണ പൂനിയയെ. ജയ്പുർ റൂറലിലാണ് ഒളിംപ്യന്മാരുടെ തിരഞ്ഞെടുപ്പ് പോരാട്ടം. രാജസ്ഥാനിലെ സാദുൽപുരിൽ നിന്നുള്ള നിയമസഭാംഗമാണ് കൃഷ്ണ പൂനിയ. മൂന്ന് ഒളിംപിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കൃഷ്ണ പുനിയ 2010 കോമൺവെൽത്ത് ഗെയിംസിലെ സ്വർണ മെഡൽ ജേതാവാണ്. കോമൺവെൽത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് കൃഷ്ണ പുനിയ. 2013 ലാണ് അവർ കോൺഗ്രസിൽ ചേർന്നത്. 2004-ൽ ആതൻസ് ഒളിമ്പിക്സിൽ ഡബിൾ ട്രാപ്പ് ഷൂട്ടിങ്ങിൽ വെള്ളി നേടിക്കൊണ്ടാണ് റാത്തോഡ് ഇന്ത്യയൊട്ടാകെ ശ്രദ്ധപിടിച്ചുപറ്റിയത്.രാജസ്ഥാനിലെ ജയ്സാൽമീർ സ്വദേശിയായ റാത്തോഡ് ഇന്ത്യൻ സൈനികോദ്യോസ്ഥനായിരുന്നു. 2013-ൽ സൈന്യത്തിൽനിന്ന് വിരമിച്ചശേഷമാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ബി.ജെ.പി. സ്ഥാനാർഥിയായി ജയ്പുർ റൂറലിൽനിന്ന് മത്സരിച്ച് പാർലമെന്റിലെത്തി. ആദ്യഅവസരത്തിൽത്തന്നെ മന്ത്രിയുമായി. 2014 മേയിൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പാണ് റാത്തോഡിന് കിട്ടിയത്. മൂന്നുവർഷത്തിനുശേഷം തന്റെ മേഖലയായ കായികരംഗത്തിന്റെ മന്ത്രിയായി.


from mathrubhumi.latestnews.rssfeed https://ift.tt/2I2zfZk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages