ടെലിവിഷൻ പരമ്പരയിൽ പ്രസിഡന്റ് വേഷം കെട്ടിയ ഹാസ്യനടൻ യുക്രൈൻ പ്രസിഡന്റ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 22, 2019

ടെലിവിഷൻ പരമ്പരയിൽ പ്രസിഡന്റ് വേഷം കെട്ടിയ ഹാസ്യനടൻ യുക്രൈൻ പ്രസിഡന്റ്

കീവ്: യുക്രൈൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രശസ്ത കോമഡി താരത്തിന് വമ്പൻ വിജയം. വ്ളോഡിമിർ സെലെൻസ്കിയാണ് 73 ശതമാനം വോട്ട് നേടി യുക്രൈന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 42 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എതിർ സ്ഥാനാർഥിയായ പെട്രോ പൊറോഷെങ്കോയ്ക്ക് 24 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. രാഷ്ട്രീയ രംഗത്ത് യാതൊരു മുൻപരിചയവുമില്ലാത്തയാളാണ് 41കാരനായ വൊളോഡിമിർ സെലെൻസ്കി. സെർവന്റ് ഓഫ് ദ പീപ്പിൾ എന്ന ടെലിവിഷൻ പരിപാടിയിൽ പ്രസിഡന്റായി അഭിനയിച്ചിട്ടുണ്ട്, അദ്ദേഹം. നടൻ, ഹാസ്യതാരം എന്നീ നിലകളിൽ രാജ്യത്ത് ഏറെ പ്രശസ്തനാണ് സെലെൻസ്കി. സെലെൻസ്കി 87 ശതമാനം വോട്ടുകൾ നേടി വിജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നിരുന്നു. 42 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾത്തന്നെ സെലെൻസ്കിയുടെ വിജയം ഉറപ്പായിക്കഴിഞ്ഞു. ഫലം വ്യക്തമായിക്കഴിഞ്ഞെന്നും ഓഫീസ് ഒഴിയുകയാണെന്നും നിലവിലെ പ്രസിഡന്റ്പൊറോഷെങ്കോ പ്രതികരിച്ചു. യുക്രൈന്റെ സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രശ്നങ്ങളും അഴിമതിയും യുദ്ധവുമെല്ലാം ചേർന്ന് ജനങ്ങൾക്കിടയിൽ രൂപപ്പെട്ട അസംതൃപ്തിയാണ് ഇത്തരമൊരു തിരഞ്ഞെടുപ്പ് ഫലത്തിലേയ്ക്ക് നയിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ പിന്തുണയുള്ള ഒരു വിഭാഗം വിഘടനവാദികളുമായി നടന്ന യുദ്ധത്തിൽ 13,000 പേർ കൊല്ലപ്പെട്ടിരുന്നു. Content Highlights:Ukraine election, Comedian Volodymyr Zelensky wins presidency


from mathrubhumi.latestnews.rssfeed http://bit.ly/2IxA0dZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages