ഇമ്രാന്‍ ഖാനെ കാണാന്‍ രാഹുലും മമതയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വ്യാജ ചിത്രം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, April 13, 2019

ഇമ്രാന്‍ ഖാനെ കാണാന്‍ രാഹുലും മമതയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വ്യാജ ചിത്രം

ന്യൂഡൽഹി: രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങൾഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജമായി നിർമിക്കുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നത് പതിവായി മാറിയിട്ടുണ്ട്. ചിലത് ഒറ്റ നോട്ടത്തിൽത്തന്നെ വ്യാജമാണെന്ന് തിരിച്ചറിയാനാവുന്നതാണെങ്കിൽ മറ്റുചിലത്വിദഗ്ധമായി എഡിറ്റ് ചെയ്തു ചേർത്തവയായിരിക്കും. ഇത്തരത്തിലൊരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതിപക്ഷ കക്ഷികളുടെ നേതാക്കളായ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കാണാൻ ഊഴംകാത്തിരിക്കുന്നതാണ് ഈ ചിത്രം. പാകിസ്താൻ സൈനിക മേധാവിയുമായി ഇമ്രാൻ ഖാൻ സംസാരിച്ചിരിക്കുന്ന ചിത്രത്തിൽ,മുറിയുടെ മൂലയിലുള്ള കസേരകളിൽ രാഹുൽ ഗാന്ധി, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു, ബിജെപിയിൽനിന്ന് കോൺഗ്രസിലേയ്ക്ക് മാറിയ ശത്രുഘ്നൻ സിൻഹ എന്നിവർ ഊഴം കാത്തിരിക്കുന്നത് കാണാം. ജനാലയ്ക്കു പുറത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നമസ്കരിക്കുന്നതും സൂക്ഷിച്ചു നോക്കിയാൽ കാണാം. യഥാർഥത്തിൽ ഏപ്രിൽ നാലിന് പാക് സൈനിക മേധാവി ജാവേദ് ബജ്വയുമായി ഇമ്രാൻ ഖാൻ തന്റെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യമാണിത്. ഇതിന്റെ യഥാർഥ ചിത്രം പാകിസ്താന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്യപ്പെട്ടതാണ്. ഈ ചിത്രത്തിൽ ഇരുവർക്കും പിന്നിൽ ഒഴിഞ്ഞു കിടക്കുന്ന കസേരകൾ കാണാം. ഫോട്ടോഷോപ് ഉപയോഗിച്ച് ഈ കസേരകളിൽ രാഹുൽ ഗാന്ധി അടക്കമുള്ളവർ ഇരിക്കുന്നതായിഎഡിറ്റ് ചെയ്തു ചേർത്താണ് വ്യാജ ചിത്രം നിർമിച്ചിരിക്കുന്നത്. പാകിസ്താൻറെ ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത യഥാർഥ ചിത്രം ചിത്രത്തിനൊപ്പം കന്നഡയിലുള്ള അടിക്കുറിപ്പുമുണ്ട്. നിങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുകയാണെങ്കിൽ നിങ്ങൾ പാകിസ്താനാണ് വോട്ട് ചെയ്യുന്നത്. പാകിസ്താന്റെ അടിമകൾ മുറിയുടെ മൂലയ്ക്കിരിക്കുന്ന ഈ ചിത്രം നോക്കൂ- എന്നാണ് അടിക്കുറിപ്പ്. സമാനാർഥത്തിൽ വിവിധ ഭാഷകളിലുള്ളഅടിക്കുറിപ്പോടുകൂടി ഈ ചിത്രം നിരവധി തവണയാണ് ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഏപ്രിൽ ഏഴ് മുതൽ ട്വീറ്ററിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന ചിത്രത്തിൽ ചിലത് 4,500ൽ അധികം തവണഷെയർ ചെയ്യപ്പെട്ടുകഴിഞ്ഞു. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, പാകിസ്താൻ പക്ഷപാതികളായി പ്രതിപക്ഷ കക്ഷി നേതാക്കളെ ചിത്രീകരിക്കുന്നതിനുള്ള ബോധപൂർവ ശ്രമമാണ് ഈ വ്യജ ചിത്രത്തിനു പിന്നിലുള്ളതെന്ന് നിരവധി കോണുകളിൽനിന്ന് ആരോപണം ഉയർന്നിട്ടുണ്ട്. Content Highlights:Rahul Gandhi, Mamata Banerjee, Imran Khan, Fake photo, Photoshop image, lok sabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2VGkjEr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages