രമ്യാഹരിദാസിനെതിരായ പരാമർശം: വിജയരാഘവനെതിരേ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 21, 2019

രമ്യാഹരിദാസിനെതിരായ പരാമർശം: വിജയരാഘവനെതിരേ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസ്

മലപ്പുറം: ആലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരായ പരാമർശത്തിൽ എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവനെതിരേ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസ്. ഇതുസംബന്ധിച്ച് മലപ്പുറം എസ്.പി. പ്രതീഷ്‌കുമാറിന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകി.പ്രസംഗത്തിന്റെ ഒരുഭാഗം മാത്രം ഉയർത്തിക്കാട്ടിയുള്ള ആരോപണം പ്രസംഗം മുഴുവൻ കേട്ടാൽ നിലനിൽക്കില്ലെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശമായി ഇതിനെ കാണാനാകില്ലെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ജില്ലാ പോലീസ് മേധാവിയെ അറിയിച്ചു. ഇക്കാര്യം ഉൾപ്പെടുത്തി എസ്.പി. തൃശ്ശൂർ റേഞ്ച് ഐ.ജിക്ക് റിപ്പോർട്ട് കൈമാറി.വിജയരാഘവന്റെ പരാമർശത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് രമ്യാഹരിദാസും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യൂത്ത് കോൺഗ്രസും പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് രമ്യാ ഹരിദാസിന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഡി.ജി.പിയോട് നിയമോപദേശം തേടുകയായിരുന്നു. പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ എ. വിജയരാഘവനെ താക്കീത് ചെയ്തിരുന്നു. പൊന്നാനിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിജയരാഘവൻ രമ്യക്കെതിരേ മോശം പരാമർശം നടത്തിെയന്നാണ് പരാതി.


from mathrubhumi.latestnews.rssfeed http://bit.ly/2ZrysHY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages