തിരഞ്ഞെടുപ്പ്: ഫലമറിയാൻ രണ്ടുമണിക്കൂർ കൂടി വൈകും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 21, 2019

തിരഞ്ഞെടുപ്പ്: ഫലമറിയാൻ രണ്ടുമണിക്കൂർ കൂടി വൈകും

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിൽ മേയ് 23-നു വോട്ടെണ്ണുമ്പോൾ ഫലമറിയാൻ നിശ്ചയിച്ചതിലും രണ്ടുമണിക്കൂർ കൂടി വൈകും. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ചു പോളിങ് ബൂത്തുകളിലെ വിവി പാറ്റ് എണ്ണിയശേഷമാകും ഔദ്യോഗിക ഫലപ്രഖ്യാപനം. സുപ്രീംകോടതി നിർദേശപ്രകാരമാണ് അഞ്ചെണ്ണം വീതം എണ്ണുന്നത്. നറുക്കിട്ടാണ് ഇതിനായി ബൂത്തുകൾ തിരഞ്ഞെടുക്കുക. സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങളിലായി 55 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ടാകും. വോട്ടെടുപ്പിനുശേഷം യന്ത്രങ്ങൾ സൂക്ഷിക്കാൻ 257 സ്ട്രോങ് റൂമുകൾ ഒരുക്കിയിട്ടുണ്ട്. 2310 കൗണ്ടിങ് സൂപ്പർവൈസർമാരെ നിയോഗിക്കും. സ്േട്രാങ് റൂമുകൾക്ക് സി.ആർ.പി.എഫിന്റെ 12 കമ്പനി സുരക്ഷ ഒരുക്കും. 2.61 കോടി വോട്ടർമാർ 2,61,51,534 വോട്ടർമാരാണ് അന്തിമ വോട്ടർപ്പട്ടികയിലുള്ളത്. ഇതിൽ 1,34,66,521 പേർ സ്ത്രീകളും 1,26,84,839 പുരുഷന്മാരുമാണ്. 174 ട്രാൻസ്ജെൻഡർ വോട്ടർമാരുണ്ട്. മലപ്പുറം ജില്ലയിലാണ് കൂടുതൽ വോട്ടർമാർ- 31,36,191. കുറവ് വയനാട് ജില്ലയിൽ- 5,94,177. 2,88,191 കന്നിവോട്ടർമാർ ഇക്കുറി തിരഞ്ഞെടുപ്പിന്റെ ഭാഗമാകും. 24,970 പോളിങ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. കുറ്റ്യാടി, ആലത്തൂർ, കുന്ദമംഗലം എന്നിവിടങ്ങളിൽ ഓക്സിലറി പോളിങ് ബൂത്തുകളുണ്ട്. മലപ്പുറത്താണ് കൂടുതൽ പോളിങ് ബൂത്തുകൾ- 2750. കുറവ് വയനാട്ടിൽ- 575. 867 പോളിങ് സ്റ്റേഷനുകളെ മാതൃകാ പോളിങ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. സമ്പൂർണമായി വനിതകൾ നിയന്ത്രിക്കുന്ന 240 പോളിങ് ബൂത്തുകളും ഇത്തവണത്തെ പ്രത്യേകതയാണ്. പോളിങ് ജോലികൾക്ക് 1,01,140 ഉദ്യോഗസ്ഥരെ നിയോഗിച്ചു. സംസ്ഥാനത്ത് 24,970 വിവി പാറ്റ് യന്ത്രങ്ങൾ വേണമെന്നാണ് കണക്കാക്കിയിട്ടുള്ളത്. തകരാർ സാധ്യതകൂടി മുന്നിൽക്കണ്ട് 35,193 എണ്ണം എത്തിച്ചു. 32,746 കൺട്രോൾ യൂണിറ്റുകളും 44,427 ബാലറ്റ് യൂണിറ്റുകളും എത്തിച്ചു. വിവി പാറ്റിനു തകരാറുണ്ടായാൽ പരിഹരിച്ചു തുടരും. എന്നാൽ, ബാലറ്റ് യൂണിറ്റുകൾക്കാണെങ്കിൽ മൊത്തത്തിൽ മാറ്റിസ്ഥാപിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 227 സ്ഥാനാർഥികൾ 20 മണ്ഡലങ്ങളിലായി 227 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് ജനവിധി തേരുന്നത്. ഇതിൽ 23 പേർ വനിതകളാണ്. സ്ഥാനാർഥികൾ കൂടുതലുള്ള ആറ്റിങ്ങൽ, വയനാട്, തിരുവനന്തപുരം മണ്ഡലങ്ങളിൽ രണ്ടുബാലറ്റ് യൂണിറ്റുകൾ വീതം ഉപയോഗിക്കും. ഒരു ബാലറ്റ് യൂണിറ്റിൽ നോട്ട സഹിതം 16 പേരുകളാണ് ഉൾപ്പെടുത്താനാവുക. അവശേഷിക്കുന്ന സ്ഥാനാർഥികളുടെ വിവരം അടുത്ത ബാലറ്റ് യൂണിറ്റിലാണ് സജ്ജീകരിക്കുക. പിടികൂടിയത് 31 കോടിയുടെ സാധനങ്ങൾ വിവിധ സ്ക്വാഡുകളുടെ പരിശോധനയിൽ 31 കോടി രൂപയുടെ സാധനങ്ങൾ പിടികൂടിയതായി ടിക്കാറാം മീണ പറഞ്ഞു. 44 ലക്ഷം രൂപയുടെ മദ്യവും 21 കോടിയുടെ ലഹരി ഉത്പന്നങ്ങളും മൂന്നുകോടിയുടെ സ്വർണവും 6.63 കോടിയുടെ പണവും പിടിച്ചെടുത്തതിൽപ്പെടും. Content Highlights:loksabha election result


from mathrubhumi.latestnews.rssfeed http://bit.ly/2VXR0xc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages