ഫെബ്രുവരിയിലും ഇന്ത്യ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം നടത്തിയിരുന്നുവെന്ന് റിപ്പോർട്ട് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, April 3, 2019

ഫെബ്രുവരിയിലും ഇന്ത്യ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം നടത്തിയിരുന്നുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഒരാഴ്ച മുമ്പാണ് ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ (എ.-സാറ്റ്) പരീക്ഷണ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് അറിയിച്ചത്. എന്നാൽ ഇതിന് ഒരുമാസം മുമ്പായി ഇന്ത്യ ഇത്തരമൊരു പരീക്ഷണം നടത്തിയിരുന്നുവെന്നും അത് പരാജയമായിരുന്നുവെന്നും റിപ്പോർട്ട്.അമേരിക്കൻ മാസികയുടേതാണ്റിപ്പോർട്ട്. ഫെബ്രുവരി 12-ന് ഇന്ത്യ നടത്തിയ എ-സാറ്റ് പരീക്ഷണം 30സെക്കൻഡ് മാത്രം നീണ്ട് നിന്ന് ലക്ഷ്യം കാണാതെ പരാജയപ്പെട്ടുവെന്ന് യുഎസ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഡിപ്ലോമാറ്റ് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. പരീക്ഷണത്തിന് ശേഷം ലഭിച്ച ഡാറ്റകൾ ശേഖരിച്ചാണ് യുഎസ് ശാസ്ത്രജ്ഞർ ഇത്തരത്തിലൊരു നിഗമനത്തിലെത്തിയതെന്നാണ് റിപ്പോർട്ട്. അതേ സമയം ഫെബ്രുവരിയിൽ നടത്തിയ പരീക്ഷണത്തെ സംബന്ധിച്ച് പ്രതിരോധ വകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. മാർച്ച് 27-നാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിഷൻ ശക്തി വിജയം കണ്ടുവെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അതിനിടെ ഇന്ത്യയുടെ എ-സാറ്റ് പരീക്ഷണത്തിനെതിരെ യു.എസ്. ബഹിരാകാശ ഏജൻസിയായ നാസ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽപരീക്ഷണം ബഹിരാകാശത്ത് സൃഷ്ടിച്ചത് നാനൂറിലേറെ അവശിഷ്ടങ്ങളാണെന്നും ഇവ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ (ഐ.എസ്.എസ്.) ശാസ്ത്രജ്ഞർക്ക് ഭീഷണിയുണ്ടാക്കുമെന്നും നാസാ മേധാവി ജിം ബ്രിഡെൻസ്റ്റിൻ പറഞ്ഞു. മിസൈൽപരീക്ഷണമുണ്ടാക്കിയ എല്ലാ അവശിഷ്ടങ്ങളും കണ്ടെത്താൻ കഴിയുന്ന അത്രയും വലുപ്പമുള്ളവയല്ല. ഇപ്പോൾ നമ്മൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത് കണ്ടെത്താൻ കഴിയുന്ന അവശിഷ്ടങ്ങളെയാണ്. ഇത്തരത്തിൽ 10 സെന്റീമീറ്ററിനുമുകളിൽ വലുപ്പമുള്ള അറുപതിലേറെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഭൗമോപരിതലത്തിൽനിന്ന് 300 കിലോമീറ്റർ ഉയരത്തിലുള്ള ഉപഗ്രഹമാണ് മിസൈൽ തകർത്തത്. ഐ.എസ്.എസിന്റെ ഭൂരിഭാഗം ഉപഗ്രഹങ്ങളും ഈ ഉയരത്തിനും താഴെയുള്ള ഭ്രമണപഥത്തിലാണുള്ളത്. 24 എണ്ണം ഐ.എസ്.എസിന്റെ ഗുരുത്വാകർഷണ പരിധിയുടെ ഏറ്റവുംഅകലെയുള്ള സ്ഥാനമായ അപ്പോജിക്ക് പുറത്താണ്. ഗുരുതരമായ സംഗതിയാണിത്. ഇക്കാര്യം ഒരിക്കലും അംഗീകരിക്കാനാവില്ല. ഇതെന്തൊക്കെ പ്രതിഫലനങ്ങളുണ്ടാക്കുമെന്ന് നാസയ്ക്ക് കൃത്യമായ ബോധ്യമുണ്ട് -നാസാ ഉദ്യോഗസ്ഥരെ അഭിസംബോധനചെയ്ത് സംസാരിക്കവേ ബ്രിഡെൻസ്റ്റിൻ വ്യക്തമാക്കി. ഐ.എസ്.എസ്., മറ്റ് ഉപഗ്രഹങ്ങൾ എന്നിവയുമായി അവശിഷ്ടങ്ങൾ കൂട്ടിയിടിക്കാനുള്ള സാധ്യതയെക്കുറിച്ചും യു.എസ്. പരിശോധിച്ചുവരികയാണ്. Content Highlights:A Month Before PM Announcement, India Failed Earlier ASAT Test: Experts


from mathrubhumi.latestnews.rssfeed https://ift.tt/2FTB1ul
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages