ഈർപ്പം കയറിയതാണ് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രശ്‌നം;തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമം- ടീക്കാറാം മീണ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 23, 2019

ഈർപ്പം കയറിയതാണ് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രശ്‌നം;തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമം- ടീക്കാറാം മീണ

തിരുവനന്തപുരം: കോവളത്തെ വോട്ടിംഗ് യന്ത്രത്തകരാർ സംബന്ധിച്ച് ജില്ലാ കളക്ടറോട് റിപ്പോർട്ട്തേടിയെന്ന്മുഖ്യതിരഞ്ഞെടുപ്പ്ഓഫീസർ ടിക്കാറാം മീണ. തകരാർ കണ്ടെത്തുന്നതു വരെയുള്ള വോട്ടുകളുടെ കാര്യം പരിശോധിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. മഴപെയ്തതിനാൽ ചില തകരാറുകൾ പ്രതീക്ഷിച്ചിരുന്നുവെന്നും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് സുഗമമായാണ് നടക്കുന്നതെന്നും അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു. "കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോൾ താമരയ്ക്ക് വോട്ട് വീഴുന്നുവെന്ന പരാതി കളക്ടറോട് പരിശോധിക്കാൻ പറഞ്ഞിട്ടുണ്ട്. കളക്ടറുടെ റിപ്പോർട്ട്അനുസരിച്ച് ആ വാർത്ത അടിസ്ഥാന രഹിതമാണ്", ടീക്കാറാം മീണ പറഞ്ഞു. ചില സ്ഥലങ്ങളിൽ മഴ പെയ്ത് ഈർപ്പം കയറിയതിനാൽ ചെറിയ തകരാറുകൾ പ്രതീക്ഷിച്ചിരുന്നു. നല്ല പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടിങ് നല്ല നിലയിൽ പുരോഗമിക്കുന്നു എന്നാണ ഇത്കാണിക്കുന്നത്. തകരാറുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ഗൗരവമായ വിഷയമാണ്. അങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രാഥമികമായ റിപ്പോർട്ടിൽ യാതൊരു കുഴപ്പവുമില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ചുള്ളകെ സുരേന്ദ്രന്റെയും മുഖ്യമന്ത്രിയുടെയും പ്രസ്താവനകൾശ്രദ്ധയിൽപ്പെട്ടിട്ടില്ല. അത് പരിശോധിക്കും. അതാത് റിട്ടേണിങ് ഓഫീസർമാർ നടപടിയെടുത്തിട്ടുണ്ട് എന്നാണ് അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ വ്യാപകമായി വോട്ടിങ് മെഷീൻ തകരാറിലായെന്നും വോട്ടിങ് മെഷീന്റെ കാര്യം ഇലക്ഷൻ കമ്മീഷൻ ഗൗരവത്തോടെ എടുത്തില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ പറഞ്ഞിരുന്നു. content highlights:Teeka ram meena on voting machine problem


from mathrubhumi.latestnews.rssfeed http://bit.ly/2UzsIbk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages