സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതിനെതിരെ രാഷ്ട്രപതിക്ക് കത്തെഴുതി മുന്‍സൈനിക മേധാവികള്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 12, 2019

സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതിനെതിരെ രാഷ്ട്രപതിക്ക് കത്തെഴുതി മുന്‍സൈനിക മേധാവികള്‍

ന്യൂഡൽഹി: രാഷ്ട്രീയപാർട്ടികൾസൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നതിൽ പ്രതിഷേധിച്ച് രാഷ്ട്രപതിക്ക് വിരമിച്ച സൈനികരുടെ കത്ത്. വിരമിച്ച കരസേന-വ്യോമസേന-നാവികസേന തലവന്മാർ ഉൾപ്പെടെ 150ൽ അധികംപേരാണ് രാജ്യത്തിന്റെ സർവ സൈന്യാധിപൻ കൂടിയായ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതിയിരിക്കുന്നത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സൈന്യത്തെ മോദിയുടെ സേന എന്നു വിശേഷിപ്പിച്ച ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ കുറിച്ചും കത്തിൽ പരാമർശമുണ്ട്. അതിർത്തി കടന്നുള്ള ആക്രമണം ഉൾപ്പെടെയുള്ള സൈനിക നടപടികളുടെ ക്രെഡിറ്റ് കൈവശപ്പെടുത്താനുള്ള നേതാക്കളുടെ നടപടി അസാധാരണവും അംഗീകരിക്കാനാവാത്തതുമാണെന്നും കത്തിൽ പറയുന്നു. പാർട്ടി പ്രവർത്തകർ സൈനിക യൂണിഫോം ധരിക്കുന്നതും സൈനികരുടെ ചിത്രം, പ്രത്യേകിച്ച് വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ ചിത്രം പോസ്റ്ററുകളിൽ ഉപയോഗിക്കുന്നതിനെയും കത്ത് വിമർശിക്കുന്നു. കരസേനാ മേധാവികളായിരുന്ന എസ് എഫ് റോഡ്രിഗസ്, ശങ്കർ റോയ് ചൗധരി, ദീപക് കപൂർ എന്നിവരും നാവികസേനാ മേധാവികളായിരുന്ന നാലുപേരും വ്യോമസേനാ മേധാവിയായിരുന്ന എൻ സി സൂരിയും ഉൾപ്പെടെയുള്ളവരാണ് കത്ത് സമർപ്പിച്ചിട്ടുള്ളത്. content highlights:stop leaders from using military for poll gains says ex armymen to president


from mathrubhumi.latestnews.rssfeed http://bit.ly/2P6oS8l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages