മോദി സര്‍ക്കാരിന്റെ ഭരണം: നേട്ടമുണ്ടാക്കിയതാര്? - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 12, 2019

മോദി സര്‍ക്കാരിന്റെ ഭരണം: നേട്ടമുണ്ടാക്കിയതാര്?

മുംബൈ: മോദി സർക്കാർ ഭരിച്ചപ്പോൾ ആര് നേട്ടമുണ്ടാക്കി? നിത്യോപയോഗ സാധനങ്ങൾ മുതൽ വൻകിട കുത്തക എഫ്എംസിജി കമ്പനികളുടെ ഉത്പന്നങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയൊക്കെ മുൻ യുപിഎ സർക്കാരിനെ അപേക്ഷിച്ച് മോദിയുടെ കാലത്ത് നേട്ടമുണ്ടാക്കിയോ? മോദിക്കുമുമ്പ് യുപിഎ സർക്കാരിന്റെ കാലത്ത് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ പടയോട്ടകാലമായിരുന്നു. വലിയ ഇലക്ട്രോണിക് ഉത്പന്നങ്ങളായ ടെലിവിഷൻ, വാഷിങ് മെഷീൻ, റെഫ്രിജറേറ്റർ തുടങ്ങിയവയുടെ വില്പനയിൽ മികച്ച വളർച്ച രേഖപ്പെടുത്തിയിരുന്നു. 2014നുശേഷം മോദിയുടെ ഭരണകാലത്തും ഈ ഉത്പന്നങ്ങളുടെ വില്പനയിൽ മികച്ച വളർച്ച രേഖപ്പെടുത്തിയതായി യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ യൂറോമോണിറ്റർ ഇന്റർനാഷണലിന്റെ പഠനത്തിൽ പറയുന്നു. കഴിഞ്ഞ പത്തുവർഷത്തെ കണക്കുപരിശോധിച്ചാൽ സോപ്പ്, പേസ്റ്റ് തുടങ്ങിയ എഫ്എംസിജി ഉത്പന്നങ്ങലുടെയും യാത്രാവാഹനങ്ങളുടെയും വാർഷിക വളർച്ച കുത്തനെയാണെന്ന് കാണാം. അന്താരാഷ്ട്ര പബ്ലിക് റിലേഷൻസ് കമ്പനിയായ ഡബ്ലിയുവിന്റെ റിസർച്ച് സ്ഥാപനമായ കാന്റാർ വേൾഡ് പാനലും സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടൊമൊബൈൽ മാനുഫാക്ചറേഴ്സിന്റെയും വിലിയിരുത്തലാണിത്. എന്നാൽ ചരക്ക് സേവന നികുതി നടപ്പാക്കിയതും മൺസൂൺ ലഭ്യത കുറഞ്ഞതും കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഈ മേഖലകളിലെ ഉത്പന്നങ്ങളുടെ വില്പനയിൽ മാന്ദ്യമുണ്ടാക്കിയിട്ടുണ്ട്. ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ്(എഫ്എംസിജി)മേഖലയിൽ 2014നുശേഷം 3.1ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ കഴിഞ്ഞ ഒരുവർഷത്തിനിടെ 1.1 ശതമാനം കുറവാണുണ്ടായത്. ഉപഭോക്തൃ ഉത്പന്നമേഖലയിൽ 2009-13 കാലയളവിലുണ്ടായ വളർച്ച നാലുശതമാനമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ സമീപകാലയളവിലെ തളർച്ച എടുത്തുപറയേണ്ടതാണ്.


from mathrubhumi.latestnews.rssfeed http://bit.ly/2v0XQ9f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages