പൊന്നാനി: ആലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരേ മോശം പരാമർശവുമായി എൽ.ഡി.എഫ്. കൺവീനർ എ.വിജയരാഘവൻ. ആലത്തൂരിലെ സ്ഥാനാർഥി പെൺകുട്ടി പി.കെ. കുഞ്ഞാലിക്കുട്ടിയെ കാണാൻപോയിരുന്നു, അതിനാൽ ആ കുട്ടിയുടെ കാര്യം ഇനി എന്താകുമെന്ന് പറയാനാകില്ല എന്നായിരുന്നു വിജയരാഘവന്റെ പരാമർശം. പൊന്നാനിയിൽ പി.വി. അൻവറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെഭാഗമായി സംഘടിപ്പിച്ച എൽ.ഡി.എഫ്. കൺവെൻഷനിലായിരുന്നു സംഭവം. ആലത്തൂരിലെ സ്ഥാനാർഥി പെൺകുട്ടി, അവർ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാൻവയ്യ, അത് പോയിട്ടുണ്ട് എന്നായിരുന്നു വിജയരാഘവന്റെ വാക്കുകൾ. അതേസമയം പരാമർശം വിവാദമായതോടെ താൻ മോശമായി ഒന്നും വിചാരിച്ചിട്ടില്ലെന്നും അങ്ങനെയൊന്നും ഉദ്ദേശിച്ചില്ല സംസാരിച്ചതെന്നും വിജയരാഘവൻ പ്രതികരിച്ചു. ഏപ്രിൽ ഒന്നിന് വൈകിട്ട് പൊന്നാനിയിൽ സംഘടിപ്പിച്ച എൽ.ഡി.എഫ്. കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു. ഇതിനുമുന്നോടിയായി പ്രസംഗിക്കുന്നതിനിടെയാണ് വിജയരാഘവൻ രമ്യാഹരിദാസിനെക്കുറിച്ച് മോശം പരാമർശം നടത്തിയത്. Content Highlights:ldf convenor a vijayaraghavan speech against remya haridas in ponnani
from mathrubhumi.latestnews.rssfeed https://ift.tt/2uFp852
via
IFTTT
No comments:
Post a Comment