ന്യൂഡൽഹി: ദക്ഷിണേന്ത്യയോട് പ്രധാനമന്ത്രി നരേന്ദ്രമോദി ശത്രുത പുലർത്തുന്നെന്ന വികാരമാണ് അവിടുത്തെ ജനങ്ങൾക്കുള്ളതെന്നും അവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് വയനാട്ടിൽ മത്സരിക്കുന്നതെന്നും രാഹുൽ ഗാന്ധി. കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിൽ പത്രലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. “ ദക്ഷിണേന്ത്യയിലെ ജനങ്ങൾ നരേന്ദ്രമോദിയിൽ നിന്ന് ശത്രുതയാണ് അനുഭവിക്കുന്നത്. നിലവിലുള്ള സർക്കാർ അവരെ പരിഗണിക്കുന്നില്ലെന്ന ശക്തമായ വികാരം അവരിലുണ്ട്. രാജ്യത്തിന്റെ തീരുമാനങ്ങളിൽ അവരെ ഉൾപ്പെടുത്തുന്നില്ല എന്ന വികാരമാണവർക്ക്. ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട് എന്ന സന്ദേശം അവർക്ക് നൽകാനാണ് ആഗ്രഹിച്ചത്. ഞാൻ നിങ്ങളുടെ കൂടെയുണ്ടെന്നു പറയാനാണ് കേരളത്തിൽ മത്സരിക്കുന്നത്”- രാഹുൽ പറഞ്ഞു. കേരളത്തിൽ മത്സരിക്കുന്നതിൽ ഇടതുപക്ഷത്തിന് അസ്വസ്ഥതയുണ്ടല്ലോ എന്ന ചോദ്യത്തിന് നിങ്ങൾക്കെവിടെനിന്നാണ് ഇത്തരം വിവരങ്ങൾ കിട്ടുന്നതെന്നായിരുന്നു രാഹുലിന്റെ മറുപടി. ബിഹാറിലും ഝാർഖണ്ഡിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഇടതുപക്ഷവുമായി സഖ്യമുണ്ട്. നിങ്ങൾക്ക് ഇത്തരം വിവരങ്ങൾ ഏതു പത്രം വായിച്ചാണ് കിട്ടുന്നതെന്നറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം രാജ്യം മുഴുവൻ കോൺഗ്രസിന് ഇടതുപക്ഷവുമായി സഖ്യമുണ്ട്- രാഹുൽ പറഞ്ഞു. content highlights:South India feels hostility from Modi, standing from Wayanad to express support for people: Rahul
from mathrubhumi.latestnews.rssfeed https://ift.tt/2Ux64Ve
via
IFTTT
No comments:
Post a Comment