കോൺഗ്രസിന്റെ പ്രകടനപത്രിക അപകടകരമെന്ന് ബി.ജെ.പി. - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, April 3, 2019

കോൺഗ്രസിന്റെ പ്രകടനപത്രിക അപകടകരമെന്ന് ബി.ജെ.പി.

ന്യൂഡൽഹി:കോൺഗ്രസിന്റെ പ്രകടനപത്രിക അപകടകരവും അപ്രായോഗികവുമാണെന്ന് ബി.ജെ.പി. പ്രകടനപത്രികയിലെ നിർദേശങ്ങൾ രാജ്യത്തെ വിഭജിക്കാൻ ലക്ഷ്യമിട്ടുള്ളവയാണെന്ന് ബി.ജെ.പി. ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി ആരോപിച്ചു. പരസ്പരവിരുദ്ധമായ നിലപാടുകളാണ് പത്രികയിൽ ഉടനീളം സ്വീകരിച്ചിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റം എടുത്തുകളയുമെന്നാണ് പത്രികയിലെ പ്രധാന വാഗ്ദാനം. ജിഹാദികളുടെയും മാവോവാദികളുടെയും ചങ്ങാതികളാണ് കോൺഗ്രസ്. രാജ്യദ്രോഹം കുറ്റമല്ലാതാക്കുമെന്ന നിലപാട് അവരെ സഹായിക്കാനാണ്. കശ്മീരിൽ സൈന്യത്തിന്റെയും സായുധ സേനകളുടെയും സാന്നിധ്യം കുറയ്ക്കുമെന്ന നിർദേശം കല്ലെറിയൽ സമരക്കാരെ സഹായിക്കും -ജെയ്റ്റ്ലി പറഞ്ഞു. ജി.എസ്.ടി. മിതമായ ഒറ്റനിരക്കിലേക്ക് പരിഷ്കരിക്കുമെന്ന കോൺഗ്രസ് വാഗ്ദാനത്തെയും അദ്ദേഹം വിമർശിച്ചു. ചെരിപ്പിനും വസ്ത്രങ്ങൾക്കും എയർകണ്ടീഷണറുകൾക്കും ഒരേ നിരക്ക് ഈടാക്കുമെന്നാണോ കോൺഗ്രസ് പറയുന്നതെന്ന് ജെയ്റ്റ്ലി ചോദിച്ചു. കാർഷികവായ്പകൾ എഴുതിത്തള്ളുമെന്ന കോൺഗ്രസ് വാഗ്ദാനം പൊള്ളയാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതൊന്നും നടപ്പായിട്ടില്ല. ജമ്മുകശ്മീർ നയം രൂപവത്കരിച്ചത് രാഹുലിന്റെ ചെറുകിട സുഹൃത്തുക്കളാണെന്ന് അദ്ദേഹം പരിഹസിച്ചു. Content Highlights:BJP, Congress Manifesto


from mathrubhumi.latestnews.rssfeed https://ift.tt/2JWJxge
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages