'ഒരു ന്യായീകരണത്തിനുമില്ല, ഇനി ടീമിനോട് കൂടുതലായി ഒന്നും പറയാനുമില്ല' - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 8, 2019

'ഒരു ന്യായീകരണത്തിനുമില്ല, ഇനി ടീമിനോട് കൂടുതലായി ഒന്നും പറയാനുമില്ല'

ജയ്പുർ: തുടർച്ചയായി പരാജയം ഏറ്റുവാങ്ങുന്നതിൽ ഒരു ന്യായീകരണവും പറയാനില്ലെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി. ഡൽഹി ക്യാപിറ്റൽസിനോട് നാല് വിക്കറ്റിന് തോറ്റതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു കോലി. 150 റൺസ് വിജയലക്ഷ്യം ഏഴു പന്ത് ബാക്കി നിൽക്കെ ഡൽഹി മറികടക്കുകയായിരുന്നു. 160 റൺസുണ്ടെങ്കിൽ വിജയിക്കാമായിരുന്നു. പക്ഷേ തുടർച്ചയായി വിക്കറ്റ് നഷ്ടപ്പെട്ടതിനാൽ അത്രയും സ്കോർ കണ്ടെത്താനായില്ല. 33 പന്തിൽ 41 റൺസ് നേടാനേ കോലിക്ക് കഴിഞ്ഞുള്ളു. ഡിവില്ലിയേഴ്സിന്റെ വിക്കറ്റ് പോയതിനാലാണ് സൂക്ഷിച്ച് കളിച്ചത്. തുടർച്ചയായ തോൽവിയാണ് നേരിടുന്നത്. ഇനി ടീമിനോട് കൂടുതലായിഒന്നും പറയാനില്ല. എല്ലാവരോടും ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറഞ്ഞിട്ടുണ്ട്. ഒരു ന്യായീകരണവും പറയുന്നില്ല. ഇനിയുള്ള മത്സരങ്ങളിൽ ടീമിന് കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷ.കോലി വ്യക്തമാക്കി. മുന്നിൽ എന്തു തന്നെ ആയാലും അത് നമ്മൾ അംഗീകരിച്ചേ മതിയാകൂ. ടീമെന്ന നിലയിൽ നമുക്ക് ആസ്വദിക്കാൻ കഴിയണം. അല്ലെങ്കിൽ മികച്ച കളി കാഴ്ച്ചവെയ്ക്കാനാകില്ല. കോലി കൂട്ടിച്ചേർത്തു. Content Highlights: Virat Kohli after RCB lose again in IPL 2019


from mathrubhumi.latestnews.rssfeed http://bit.ly/2KvGrjR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages