കശ്മീരില്‍ സുരക്ഷ പിന്‍വലിച്ച 400 ഓളം രാഷ്ട്രീയക്കാര്‍ക്ക് വീണ്ടും സുരക്ഷയേര്‍പ്പെടുത്തി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 8, 2019

കശ്മീരില്‍ സുരക്ഷ പിന്‍വലിച്ച 400 ഓളം രാഷ്ട്രീയക്കാര്‍ക്ക് വീണ്ടും സുരക്ഷയേര്‍പ്പെടുത്തി

ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് സുരക്ഷ പിൻവലിച്ച കശ്മീരിലെ രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് വീണ്ടും സുരക്ഷയേർപ്പെടുത്തി. സുരക്ഷ പിൻവലിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു സംഭവത്തിൽ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. 40 സിആർപിഎഫ് ജവാന്മാരുടെ ജീവൻ കവർന്ന പുൽവാമ ഭീകരക്രമണത്തിന് പിന്നാലെയാണ് വിഘടനവാദി നേതാക്കളുടേയും രാഷ്ട്രീയപാർട്ടി നേതാക്കളുടേയും സുരക്ഷ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. 900 ഓളം പേർക്കായി 2768 പോലീസ് ഉദ്യോഗസ്ഥരായിരുന്നു സുരക്ഷക്കായി ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ചേർന്ന സുരക്ഷ അവലോകന യോഗത്തിൽ ഗവണർ സത്യപാൽ മാലിക് നേതാക്കളുടെ സുരക്ഷ പിൻവലിച്ച തീരുമാനത്തിൽ അതൃപ്തി പ്രകടപ്പിച്ചതായാണ് റിപ്പോർട്ട്. തുടർന്ന യോഗത്തിന് ശേഷം അർഹമായവർക്കെല്ലാം സുരക്ഷ ഏർപ്പെടുത്തുമെന്ന് ഗവർണർ അറിയിക്കുകയും ചെയ്തു. ഇത് ആരുടേയും അഭിമാന പ്രശ്നമല്ല. കാര്യങ്ങൾ യുക്തിസഹമായിരിക്കണം. ഞങ്ങൾ ആരുടേയും സുരക്ഷയെ തകർക്കുകയില്ലെന്നും ഗവർണർ പറഞ്ഞു. Content Highlights:Over 400 Jammu And Kashmir Politicians Get Back Security After Complaints


from mathrubhumi.latestnews.rssfeed http://bit.ly/2FY93N3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages