രണ്ടാമൂഴം ഉപേക്ഷിച്ചു, എന്നെ സംബന്ധിച്ച് അടഞ്ഞ അധ്യായം: ബി.ആര്‍.ഷെട്ടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, April 3, 2019

രണ്ടാമൂഴം ഉപേക്ഷിച്ചു, എന്നെ സംബന്ധിച്ച് അടഞ്ഞ അധ്യായം: ബി.ആര്‍.ഷെട്ടി

ദുബായ്: എം.ടി.വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി സിനിമയെടുക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി നിർമാതാവ് ഡോ.ബി.ആർ.ഷെട്ടി പ്രഖ്യാപിച്ചു. അതേസമയം മഹാഭാരതം സിനിമയാക്കണമെന്ന മോഹം ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളത്തിൽ രണ്ടാമൂഴം എന്ന പേരിലും ഇതര ഭാഷകളിൽ മഹാഭാരതം എന്ന പേരിലും സിനിമ എടുക്കുമെന്നായിരുന്നു സംവിധായകനായ ശ്രീകുമാർ മേനോൻ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ തിരക്കഥ സംബന്ധിച്ച് എം.ടിയും ശ്രീകുമാർ മേനോനും തമ്മിൽ തർക്കം നടക്കുന്നതായി അറിഞ്ഞു. ഇതിനിടയിൽ തന്നെ ആ കഥ മഹാഭാരതം എന്ന പേരിൽ സിനിമയാക്കിയാൽ പ്രശ്നമുണ്ടായേക്കുമെന്ന് ചിലർ അറിയിച്ചു. ഹിന്ദിയിൽ പത്മാവത് എന്ന സിനിമയുടെ കാര്യം പറഞ്ഞായിരുന്നു അവർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തിരക്കഥാകൃത്തും സംവിധായകനും തമ്മിലുള്ള തർക്കവും പത്മാവത് ഉണ്ടാക്കിയ വിവാദങ്ങളും കണക്കിലെടുത്താണ് ഈ പദ്ധതി ഉപേക്ഷിക്കുന്നതെന്ന് ഡോ.ഷെട്ടി അറിയിച്ചു. ഇക്കാര്യത്തെ കുറിച്ച് മാതാ അമൃതാനന്ദമയിയുമായും സദ്ഗുരുവുമായും സംസാരിച്ചിരുന്നു. അവരുടെ കൂടി ഉപദേശം തേടിയാണ് ഈ തീരുമാനം. രണ്ടാമൂഴം തന്നെ സംബന്ധിച്ചിടത്തോളം ഇനി അടഞ്ഞ അധ്യായമാണ്. പക്ഷേ, മഹാഭാരതം സിനിമയാക്കണമെന്ന പദ്ധതി ഉപേക്ഷിക്കുന്നില്ല. അതിനായുള്ള നല്ല തിരക്കഥ തേടുകയാണ്. അതിനായി നേരത്തെ വാഗ്ദാനം ചെയ്ത പണം ഇപ്പോഴും മഹാഭാരതത്തിനായി തന്നെ മാറ്റിവെച്ചിരിക്കുകയാണെന്നും ഷെട്ടി വിശദീകരിച്ചു. എം.ടിയുടെ രണ്ടാമൂഴം സിനിമയാക്കുന്ന കാര്യം ഒന്നര വർഷം മുമ്പ് സംവിധായകൻ ശ്രീകുമാർ മേനോനാണ് പ്രഖ്യാപിച്ചത്. ഇതിനായി ആയിരം കോടി രൂപയോളം മുടക്കാൻ ബി.ആർ.ഷെട്ടിയും സന്നദ്ധനായിരുന്നു. ഇരുവരും അബുദാബിയിൽ വെച്ച് പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിനിടയിൽ തിരക്കഥ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് എം.ടി കോഴിക്കോട് കോടതിയിൽ ഹരജി ഫയൽ ചെയ്തിരുന്നു. പറഞ്ഞ സമയത്തിനകത്ത് സിനിമാ നിർമാണം തുടങ്ങാത്തതിന്റെ പേരിലായിരുന്നു എം.ടി തിരക്കഥ തിരിച്ചുചോദിച്ചത്. Content Highlights:br shetty left randamoozham project after mt vasudevan nair va shrikumar menon dispute mohanlal


from mathrubhumi.latestnews.rssfeed https://ift.tt/2uDe7Bc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages