നടിയെ ആക്രമിച്ച കേസ് : ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മെയ് ഒന്നിലേക്ക് മാറ്റി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, April 3, 2019

നടിയെ ആക്രമിച്ച കേസ് : ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മെയ് ഒന്നിലേക്ക് മാറ്റി

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ പകർപ്പിനായി നടൻ ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മെയ് ഒന്നിലേക്ക് മാറ്റി. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിക്കുന്ന പ്രമുഖ അഭിഭാഷകന്ഹാജരാകാൻസാധിക്കാത്തതിനെത്തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. സുപ്രീം കോടതി വിധി വരുന്നത് വരെ കുറ്റം ചുമത്തരുത് എന്ന് ദിലീപിന്റെ അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു.എന്നാൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജർ ആയ അഭിഭാഷകൻ ഈ ആവശ്യത്തോട് പ്രതികരിച്ചില്ല. ദൃശ്യങ്ങൾക്കൊപ്പം സ്ത്രീ ശബ്ദമുണ്ടെന്നും അത് സംശയാസ്പദമാണെന്നുമാണ് ദിലീപിന്റെ വാദം. ശബ്ദത്തിന്റെ ആധികാരികത ശാസ്ത്രീയമായി പരിശോധിക്കണമെന്നും അതിനായി ദൃശ്യങ്ങൾ വേണമെന്നുമാണ് ദിലീപിന്റെ ആവശ്യം. content highlights:actress attack case, dileep


from mathrubhumi.latestnews.rssfeed https://ift.tt/2IdwnsZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages